Monday, December 23, 2024

HomeNewsഅസോസിയേഷന്‍ ഓഫ് റ്റാമ്പാ ഹിന്ദു മലയാളി (ആത്മ) 2024 കമ്മിറ്റി നിലവില്‍ വന്നു

അസോസിയേഷന്‍ ഓഫ് റ്റാമ്പാ ഹിന്ദു മലയാളി (ആത്മ) 2024 കമ്മിറ്റി നിലവില്‍ വന്നു

spot_img
spot_img

റ്റാമ്പാ : പതിനൊന്നാം വര്‍ഷത്തിലേക്കു കടക്കുന്ന റ്റാമ്പായിലെ മലയാളി ഹിന്ദു കൂട്ടായ്മയായ ആത്മയുടെ 2024 കമ്മിറ്റി നിലവില്‍ വന്നു. ചാരിറ്റി പ്രവര്‍ത്തനങ്ങളിലും യുവജനങ്ങള്‍ക്കായുള്ള പ്രവര്‍ത്തനങ്ങളിലും വളരെയധികം മാതൃകാപരമായ പ്രവര്‍ത്തനങ്ങളാണ് 2013 മുതല്‍ ആത്മ നടത്തുന്നത്്. 150 ഏ സജീവ കുടുബാംഗങ്ങളുള്ള ആത്മ റ്റാമ്പായിലെ എല്ലാ സാംസ്‌കാരിക പ്രവര്‍ത്തനങ്ങളിലും മുന്‍പന്തിയിലുണ്ട്.

ആത്മയുടെ 2024 പ്രവര്‍ത്തക സമിതി അഷീദ് വാസുദേവന്റെയും , അരുണ്‍ ഭാസ്‌കറിന്റെയും നേതൃത്വത്തില്‍ ചുമതലയേറ്റു. ഇവരാണ് 2024 ലെ ആത്മ ഭാരവാഹികള്‍
അഷീദ് വാസുദേവന്‍ പ്രസിഡന്റ്, പ്രവീണ്‍ ഗോപിനാഥ് വൈസ് പ്രസിഡന്റ്, അരുണ്‍ ഭാസ്‌കര്‍ – സെക്രട്ടറി, ശ്രീജേഷ് രാജന്‍ ജോയിന്റ് സെക്രട്ടറി , രാജി രവീന്ദ്രന്‍ – ട്രഷറര്‍ , മീനു പദ്മകുമാര്‍ – ജോയിന്റ് ട്രഷറര്‍

എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങള്‍
അജു മോഹന്‍, അഞ്ചു ഡേവ്, ചന്ദന പ്രദീപ്, പൂജ വിജയന്‍, രേഷ്മ ധനേഷ്, ഷിബു തെക്കടവന്‍ ശ്യാമിലി സജീവ്, സൗമ്യ രഞ്ജിത്, ശ്രീരാജ് നായര്‍

ആത്മ വിമന്‍സ് ഫോറം
ആത്മയിലെ സ്ത്രീകളുടെ പ്രവത്തനങ്ങളില്‍ ഊന്നല്‍ നല്‍കുന്ന ലീഡര്‍ഷിപ് ഗ്രൂപ്പ് ആയ ആത്മ വിമന്‍സ് ഫോറം ഈ വര്ഷം പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ വ്യാപിപ്പിക്കാന്‍ നോക്കുന്നു. 2024 വിമന്‍സ് ഫോറം – ലക്ഷ്മി രാജേശ്വരി, സരിക സുമ, ഷിംല തിരുവോത്ത്, സുബിന ഭാസ്‌കര്‍, വിജി ബോബന്‍, വിശാഖ രാമന്‍

ആത്മ കള്‍ച്ചറല്‍ കമ്മിറ്റി
കലാ സാംസ്‌കാരിക മേഖലകളില്‍ ഉള്ള പ്രവത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി രൂപീകരിച്ച ആത്മ കള്‍ച്ചറല്‍ കമ്മിറ്റി അതി വിപുലമായ പരിപാടികളാണ് നടത്തുന്നത്. 2024 കമ്മിറ്റി – അപര്‍ണ്ണ ശിവകുമാര്‍,ദിവ്യ ബാബു, പഞ്ചമി അജയ്,പൂജ മോഹനകൃഷ്ണന്‍ സരിക നായര്‍, ശ്രീജിഷ സനു

അസോസിയേഷന്റെ നേതൃത്വത്തില്‍ മാര്‍ച്ച് 23 നു പിക്നിക്കും , ഏപ്രില്‍ 21 നു വിഷു ആഘോഷങ്ങളും നടക്കും . എല്ലാ മാസവും നടക്കുന്ന കൂടിച്ചേരലിന് പുറമെയാണിത്.

അസോസിയേഷന്റെ മെംബര്‍ഷിപ് ക്യാമ്പയിനും മാര്‍ച്ച് ഏപ്രില്‍ മാസങ്ങളില്‍ നടക്കും . കൂടുതല്‍ വിവരങ്ങള്‍ക്കും , മെംബെര്ഷിപ്പിനും athma.inc@gmail ലില്‍ബന്ധപ്പെടുക.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments