കടുത്ത ശ്വാസതടസ്സത്തെ തുടർന്ന് കൊച്ചിയിലെ അമൃത ആശുപത്രിയിൽ ചികിത്സ തേടിയെത്തിയ രോഗിയുടെ ശ്വാസകോശത്തില്‍ നിന്ന് ഡോക്ടര്‍മാര്‍ പാറ്റയെ കണ്ടെത്തി. 55കാരനായ രോഗിയുടെ ശ്വാസകോശത്തില്‍ നിന്ന് 4 സെന്റി മീറ്റര്‍ നീളമുള്ള പാറ്റയെയാണ് ഡോക്ടര്‍മാരുടെ സംഘം നീക്കം ചെയ്തത്.
ഫെബ്രുവരി 22നാണ് സംഭവം നടന്നത്. ഡോ. ടിങ്കു ജോസഫിന്റെ നേതൃത്വത്തിലുള്ള സംഘമാണ് രോഗിയുടെ ശ്വാസകോശത്തില്‍ നിന്നും പാറ്റയെ നീക്കം ചെയ്തത്.
ശ്വാസതടസ്സം കാരണം മുമ്പ് രോഗിയ്ക്ക് ഓക്‌സിജന്‍ ട്യൂബ് ഘടിപ്പിച്ചിരുന്നു. ഇതുവഴിയാകാം പാറ്റ ശരീരത്തിനുള്ളിലേക്ക് പ്രവേശിച്ചതെന്നാണ് ഡോക്ടര്‍മാരുടെ വിലയിരുത്തല്‍.
അവശനായ നിലയിലാണ് രോഗി ആശുപത്രിയില്‍ ആദ്യം എത്തിയത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ശ്വാസകോശത്തില്‍ പാറ്റയെ കണ്ടെത്തിയത്. എട്ട് മണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിലാണ് പാറ്റയെ നീക്കം ചെയ്തത്.
ശ്വാസകോശത്തില്‍ ഇത്തരത്തിലുള്ള അന്യവസ്തുക്കള്‍ കുടുങ്ങുന്ന സംഭവം ഇതാദ്യമല്ലെന്ന് ഡോ. ടിങ്കു ജോസഫ് പറഞ്ഞു. സമാനമായ സംഭവം അമേരിക്കയിലെ ഫ്‌ളോറിഡയിലും നടന്നിരുന്നു.
ഫ്‌ളോറിഡ സ്വദേശിയായ രോഗിയാണ് ആരോഗ്യപ്രശ്‌നങ്ങളുമായി ആശുപത്രിയിലെത്തിയത്. തുടര്‍ന്ന് ഡോക്ടര്‍മാര്‍ നടത്തിയ പരിശോധനയില്‍ ഇദ്ദേഹത്തിന്റെ മൂക്കിനുള്ളിലും സൈനസ് ഭാഗത്തും നിന്നുമായി ചെറിയ ചെറിയ പ്രാണികളെ കണ്ടെത്തുകയായിരുന്നു. മൂക്കില്‍ നിന്നും രക്തസ്രാവം അനുഭവപ്പെട്ടതിനെത്തുടര്‍ന്നാണ് ഇദ്ദേഹം ആശുപത്രിയില്‍ എത്തിയത്.
തുടര്‍ന്ന് നടത്തിയ വിദഗ്ധ ചികിത്സയ്‌ക്കൊടുവിലാണ് ഇദ്ദേഹത്തിന്റെ മൂക്കിനുള്ളിൽ നിന്നും പ്രാണികളെ പൂര്‍ണ്ണമായും നീക്കം ചെയ്തത്.
യുഎസിലെ മിസൗറിയിലും സമാന സംഭവമുണ്ടായി. 63 കാരനായ രോഗിയുടെ ചെറുകുടലില്‍ ഒരു ഈച്ചയെയാണ് ഡോക്ടര്‍മാര്‍ കണ്ടെത്തിയത്. കൊളണോസ്‌കോപ്പി പരിശോധനയ്ക്കിടെയാണ് ഈച്ചയെ കണ്ടെത്തിയത്. എങ്ങനെയാണ് ഈച്ച ശരീരത്തിനുള്ളിലേക്ക് പ്രവേശിച്ചതെന്ന കാര്യം രോഗിയ്ക്കും അറിയില്ലായിരുന്നു.
പരിശോധനയ്‌ക്കെത്തുന്നതിന് തലേദിവസം ഇദ്ദേഹം ധാരാളം വെള്ളം കുടിച്ചിരുന്നു. എന്നാല്‍ അതിന് മുമ്പുള്ള ദിവസം ഇദ്ദേഹം പിസയും സാലഡും കഴിച്ചിരുന്നു. അതില്‍ നിന്നാകാം ഈച്ച ശരീരത്തിലേക്ക് പ്രവേശിച്ചതെന്ന് ഡോക്ടർമാർ പറഞ്ഞു.