ഡേറ്റിംഗ് ആപ്പായ ടിന്‍ഡറിനോടുള്ള (Tinder) ആസക്തി കൂടിയതോടെ ഡോക്ടറെ കാണേണ്ട സ്ഥിതിയിലായെന്ന് ബ്രിട്ടീഷ് പൗരന്‍. ടിന്‍ഡറില്‍ ഒരു ദിവസം 500 പ്രൊഫൈല്‍ വരെ നോക്കുമായിരുന്നുവെന്നും ഈ യുവാവ് പറയുന്നു.
എഡ് ടര്‍ണര്‍ എന്ന 27കാരനാണ് ടിന്‍ഡറിനോടുള്ള തന്റെ അഡിക്ഷനെപ്പറ്റി വെളിപ്പെടുത്തല്‍ നടത്തിയത്. തന്റെ പ്രൊഫൈലില്‍ സ്ത്രീകള്‍ ലൈക്ക് ഇടുന്നത് ഇഷ്ടപ്പെട്ട് തുടങ്ങിയതോടെയാണ് വലിയ രീതിയില്‍ ടിന്‍ഡര്‍ ഉപയോഗിക്കാന്‍ തുടങ്ങിയതെന്ന് ടര്‍ണര്‍ പറഞ്ഞു. എന്നാല്‍ ടിന്‍ഡറിലൂടെ പരിചയപ്പെടുന്ന സ്ത്രീകളെ കാണാനോ അതിലൂടെ പ്രണയങ്ങളുണ്ടാക്കാനോ ടര്‍ണറിന് താല്‍പ്പര്യമില്ലായിരുന്നു.
’’ ആളുകള്‍ എന്റെ മെസേജിന് ആദ്യം തന്നെ പ്രതികരിച്ചില്ലെങ്കില്‍ എനിക്ക് വല്ലാത്ത അസ്വസ്ഥത തോന്നുമായിരുന്നു,’’ ടര്‍ണര്‍ പറഞ്ഞു.
മറ്റുള്ളവരുമായി മാച്ച് ചെയ്യുന്ന പ്രൊഫൈലാണ് തന്റേതെന്ന് മെസേജ് വരുമ്പോള്‍ താന്‍ ഒരുപാട് സന്തോഷിക്കുമായിരുന്നുവെന്നും ടര്‍ണര്‍ പറഞ്ഞു. ഇതെല്ലാം താല്‍ക്കാലികമാണ്. ആ സത്യം മനസ്സിലാക്കുമ്പോഴേക്കും താന്‍ വല്ലാതെ അസ്വസ്ഥനാകുമെന്നും ടര്‍ണര്‍ പറഞ്ഞു.
’’ മറ്റുള്ളവരില്‍ നിന്നുള്ള വിലയിരുത്തലുകളാണ് എന്നെ മുന്നോട്ട് നയിച്ചത്,’’ ടര്‍ണര്‍ പറഞ്ഞു.
അതേസമയം ടിന്‍ഡറിനെകൂടാതെ ബംബിള്‍ ഡേറ്റിംഗ് ആപ്പും ടര്‍ണറിന്റെ ഫോണിലുണ്ടായിരുന്നു. എന്നാല്‍ ഇവയുടെ അമിത ഉപയോഗം തന്നെ വല്ലാത്തൊരു മാനസികസ്ഥിതിയിലേക്ക് തള്ളിവിട്ടുവെന്നും ടര്‍ണര്‍ പറയുന്നു. തന്റെ വ്യക്തിത്വത്തെ തന്നെ ഈ ആപ്പുകള്‍ മാറ്റിമറിച്ചെന്നും ടര്‍ണര്‍ പറഞ്ഞു.
അതേസമയം ഡേറ്റിംഗ് ആപ്പുകള്‍ക്ക് പുറത്ത് വെച്ച കണ്ട പെണ്‍കുട്ടിയുമായി പ്രണയത്തിലാണ് ടര്‍ണര്‍. പ്രണയത്തിലായിരിക്കുമ്പോഴും തന്റെ മനസ്സിനുള്ളില്‍ ഇത്തരം ആപ്പുകളുടെ സ്വാധീനമുണ്ടായിരുന്നുവെന്നും ടര്‍ണര്‍ പറഞ്ഞു.
’’ ഒരു മോശം പങ്കാളിയാണ് ഞാനെന്ന ബോധമുണ്ടായി. പ്രണയത്തിലായശേഷം ഒരു സ്ത്രീകളോട് പോലും ഞാന്‍ സംസാരിച്ചിട്ടില്ല. എന്നാല്‍ ആപ്പുകളുടെ സ്വാധീനം എന്നിലുണ്ടായിരുന്നു,’’ ടര്‍ണര്‍ പറഞ്ഞു.
ഒടുവില്‍ ഇദ്ദേഹം ഡോക്ടറെ സമീപിക്കുകയായിരുന്നു. വിശദമായ പരിശോധനയില്‍ ബോര്‍ഡര്‍ലൈന്‍ ഡിപ്രഷന്‍ ആന്‍ഡ് പേഴ്‌സാണിലിറ്റി ഡിസോര്‍ഡറാണ് ടര്‍ണറിനെന്ന് കണ്ടെത്തുകയും ചെയ്തു.