Tuesday, February 4, 2025

HomeNewsKeralaആലപ്പുഴയിൽ‌ വീടിന് തീപിടിച്ച് വയോധിക ദമ്പതികൾ മരിച്ചു; ദുരൂഹതയെന്ന് പൊലീസ്

ആലപ്പുഴയിൽ‌ വീടിന് തീപിടിച്ച് വയോധിക ദമ്പതികൾ മരിച്ചു; ദുരൂഹതയെന്ന് പൊലീസ്

spot_img
spot_img

ആലപ്പുഴ: ചെന്നിത്തലയിൽ വയോധിക ദമ്പതികൾ വീടിനുള്ളിൽ പൊള്ളലേറ്റ് മരിച്ച നിലയിൽ. ചെന്നിത്തല പടിഞ്ഞാറ് കറ്റോട്ട് രാഘവൻ(96), ഭാര്യ ഭാരതി (86) എന്നിവരാണ് മരിച്ചത്. ശനിയാഴ്ച പുലർച്ചെ മൂന്നിനാണ് സംശയം. ടീൻ ഷീറ്റ് കൊണ്ട് നിർമിച്ച വീട് പൂർണമായും കത്തി നശിച്ച നിലയിലാണ്. എന്നാൽ വീടിന് എങ്ങനെ തീപിടിച്ചു എന്നതിനെ കുറിച്ച് വ്യക്തമല്ല. കൊലപാതകമാണെന്ന സംശയത്തിലാണ് പൊലീസ്.

മദ്യപാനിയായ മകൻ വീടിന് തീവെച്ചതാണെന്ന സംശയവും പൊലീസിനുണ്ട്. ദമ്പതികളുടെ മകൻ വിജയനെ പൊലീസ് കസ്റ്റഡിയിലെടുത്തു. വീട്ടിൽ സ്വത്ത് തർക്കം നിലനിന്നിരുന്നു. കഴിഞ്ഞമാസം പിതാവ് രാഘവന്റെ കൈ മകൻ വിജയൻ തല്ലിയൊടിച്ചിരുന്നു. കഴിഞ്ഞദിവസവും മകൻ ഉപദ്രവിച്ചതായി രാഘവൻ പൊലീസിൽ പരാതി നൽകിയിരുന്നു. ഇന്ന് മകൻ വിജയനോട് പോലീസ് സ്റ്റേഷനിൽ എത്തണമെന്ന് അറിയിച്ചിരുന്നു. അയൽവാസികളുടെയടക്കം മൊഴിയെടുത്ത് വരികയാണ് പൊലീസ്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments