Wednesday, February 5, 2025

HomeNewsIndiaഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പ് 2025 | ഡല്‍ഹി പോളിംഗ് ബൂത്തിലേക്ക്; പ്രധാന മത്സരാര്‍ഥികള്‍, വോട്ടെണ്ണല്‍ ദിനം

ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പ് 2025 | ഡല്‍ഹി പോളിംഗ് ബൂത്തിലേക്ക്; പ്രധാന മത്സരാര്‍ഥികള്‍, വോട്ടെണ്ണല്‍ ദിനം

spot_img
spot_img

ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് ബുധനാഴ്ച നടക്കും. തിരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം തിങ്കളാഴ്ച വൈകിട്ട് അവസാനിച്ചു. വോട്ടര്‍മാരെ നേരിട്ട് കണ്ട് വോട്ട് അഭ്യര്‍ഥിക്കുന്നതിന്റെ തിരക്കിലാണ് സ്ഥാനാര്‍ഥികള്‍. പൊതുജനങ്ങളെ ബാധിക്കുന്ന വിഷയങ്ങള്‍ ഉയര്‍ത്തിക്കാട്ടിയും അഴിമതി ആരോപണങ്ങള്‍ ഉന്നയിച്ചും പ്രധാന പാര്‍ട്ടികളെല്ലാം തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സജീവമായിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി, എഎപി നേതാവ് അരവിന്ദ് കെജ്രിവാള്‍, കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി തുടങ്ങിയ പ്രധാന നേതാക്കള്‍ പ്രചാരണത്തിന് നേതൃത്വം നല്‍കി.

ഡല്‍ഹി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പത്ത് പ്രധാന കാര്യങ്ങള്‍

1. ഫെബ്രുവരി അഞ്ചിന് ബുധാഴ്ച രാവിലെ ഏഴ് മണിക്ക് വോട്ടെടുപ്പ് ആരംഭിക്കും. ഒറ്റ ഘട്ടമായാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. ഫെബ്രുവരി എട്ടിന് വോട്ടെണ്ണല്‍ നടക്കും. അന്നു തന്നെ തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കുകയും ചെയ്യും.

2. എഎപി നേതാവ് കെജ്രിവാളിനെതിരേയുള്ള അഴിമതി ആരോപണമാണ് ബിജെപിയുടെ പ്രധാന തിരഞ്ഞെടുപ്പ് പ്രചാരണം. അതേസമയം, വിദ്യാഭ്യാസം, ആരോഗ്യം എന്നീ മേഖലകളിലെ തങ്ങളുടെ നേട്ടങ്ങളാണ് എഎപി തുറന്നു കാട്ടിയത്.

3. ബിജെപിയും എഎപിയും ഡല്‍ഹിയിലെ പ്രധാന വോട്ടര്‍മാരായ പുര്‍വാഞ്ചലി വിഭാഗത്തെ ആകര്‍ഷിക്കുന്നതിനാണ് ഇത്തവണ മുന്‍ഗണന നല്‍കിയത്.

4. 70 നിയമസഭാ മണ്ഡലങ്ങളിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പില്‍ ആകെ 699 മത്സരാര്‍ത്ഥികളാണ് അങ്കത്തിന് ഇറങ്ങുന്നത്.

5. ആം ആദ്മി പാര്‍ട്ടി ഡല്‍ഹിയില്‍ തുടര്‍ച്ചയായി മൂന്നാമത്തെ ഭരണമാണ് ലക്ഷ്യമിടുന്നത്. നിലവിലെ സര്‍ക്കാരിന്റെ കാലാവധി ഫെബ്രുവരി 23ന് അവസാനിക്കും. അധികാരത്തില്‍ വീണ്ടുമെത്തുന്നതിനുള്ള ശ്രമമാണ് ബിജെപി നടത്തുന്നത്. പ്രധാന മത്സരം ബിജെപിയും എഎപിയും തമ്മിലാണെങ്കിലും കോണ്‍ഗ്രസും സജീവമായി തന്നെ മത്സരരംഗത്തുണ്ട്.

6. ഡല്‍ഹി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറിന്റെ കണക്കനുസരിച്ച് ഡല്‍ഹിയില്‍ 1.56 കോടി വോട്ടര്‍മാരാണ് ഉള്ളത്. ഇതില്‍ 83.76 ലക്ഷം പുരുഷന്മാരും 72.36 ലക്ഷം സ്ത്രീകളും ഉള്‍പ്പെടുന്നു. ഇതിന് പുറമെ 1267 ട്രാന്‍സ്‌ജെന്‍ഡര്‍മാരും വോട്ട് രേഖപ്പെടുത്താന്‍ യോഗ്യത നേടിയിട്ടുണ്ട്. 13,766 പോളിംഗ് സ്‌റ്റേഷനുകളാണ് ഉള്ളത്.

മുന്‍ മുഖ്യമന്ത്രിയും എഎപി നേതാവുമായ അരവിന്ദ് കെജ്രിവാള്‍ ഇത്തവണയും ന്യൂഡല്‍ഹിയിലെ സീറ്റില്‍ നിന്ന് മത്സരിക്കും. ബിജെപിയുടെ പര്‍വേഷ് വര്‍മയും കോണ്‍ഗ്രസിന്റെ സന്ദീപ് ദീക്ഷിതുമാണ് അദ്ദേഹത്തിന്റെ എതിര്‍ സ്ഥാനാര്‍ഥികള്‍. ഡല്‍ഹി മുഖ്യമന്ത്രിയും എഎപി നേതാവുമായ അതിഷി കല്‍കാജി മണ്ഡലത്തില്‍ നിന്നാണ് ജനവിധി തേടുന്നത്. കോണ്‍ഗ്രസ് നേതാവ് അല്‍കാ ലാംബയും ബിജെപിയുടെ രമേഷ് ബിന്ധൂരിയുമാണ് അവരുടെ എതിര്‍ സ്ഥാനാര്‍ഥികള്‍. എഎപിയുടെ മനീഷ് സിസോദിയ, ബിജെപിയുടെ താര്‍വിന്ദര്‍ സിംഗ് മര്‍വ, കോണ്‍ഗ്രസിന്റെ ഫര്‍ഹാദ് സുരി, സത്യേന്ദര്‍ ജെയിന്‍, കര്‍ണെയില്‍ സിംഗ് എന്നിവരും മത്സരിക്കുന്നു.

8. തിരഞ്ഞെടുപ്പ് പ്രകടന പത്രികകളില്‍ മൂന്ന് പാര്‍ട്ടികളും സൗജന്യവാഗ്ദാനങ്ങള്‍ ചെയ്യുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു. സൗജന്യ വൈദ്യുതി, വയോധികരുടെ ആരോഗ്യ സംരക്ഷണത്തിനുള്ള സൗജന്യ വാഗ്ദാനങ്ങള്‍, സ്ത്രീകള്‍ക്ക് പ്രതിമാസം 2,100 മുതല്‍ 2,500 രൂപ വരെ സാമ്പത്തിക സഹായം എന്നിവയെല്ലാം അതില്‍ ഉള്‍പ്പെടുന്നു. ക്ഷേത്ര പൂജാരിമാര്‍ക്കും, ഗുരദ്വാരകള്‍ക്കും ഗ്രാന്റുകള്‍, സൗജന്യ ബസ് യാത്ര, യുവാക്കള്‍, വിദ്യാര്‍ഥികള്‍, ഓട്ടോ-ടാക്‌സി ഡ്രൈവര്‍മാര്‍ എന്നിവര്‍ക്കുള്ള പദ്ധതികള്‍ എന്നിവയെല്ലാം എഎപിയും ബിജെപിയും തിരഞ്ഞെടുപ്പ് വാഗ്ദാനമായി മുന്നോട്ട് വെച്ചിട്ടുണ്ട്.

9. ഒരു സിലിണ്ടറിന് 500 രൂപാ നിരക്കില്‍ പാചകവാതകം നല്‍കുമെന്നതാണ് കോണ്‍ഗ്രസിന്റെ പ്രധാന വാഗ്ദാനം. ഗര്‍ഭിണികള്‍ക്ക് 21,000 രൂപ നല്‍കുമെന്ന് ബിജെപിയും തൊഴില്‍രഹിതരായ യുവതീയുവാക്കള്‍ക്ക് പ്രതിമാസം 8500 രൂപ വീതം നല്‍കുമെന്ന് കോണ്‍ഗ്രസും വാഗ്ദാനം ചെയ്തിട്ടുണ്ട്.

തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് കനത്ത സുരക്ഷയാണ് ഡല്‍ഹിയില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. 30,000 പോലീസ് ഉദ്യോഗസ്ഥരെയും 220 പാരാമിലിട്ടറി കമ്പനികളെയും ഡല്‍ഹിയില്‍ വിന്യസിച്ചിട്ടുണ്ടെന്ന് തിങ്കളാഴ്ച പുറത്തുവിട്ട ഔദ്യോഗിക റിപ്പോര്‍ട്ടില്‍ അറിയിച്ചു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments