Wednesday, April 2, 2025

HomeNewsIndiaഎണ്ണയുടെ ഉപയോഗം കുറയ്ക്കണം; അമിതവണ്ണം കുറയ്ക്കാന്‍ പ്രധാനമന്ത്രിയുടെ ടിപ്‌സ്

എണ്ണയുടെ ഉപയോഗം കുറയ്ക്കണം; അമിതവണ്ണം കുറയ്ക്കാന്‍ പ്രധാനമന്ത്രിയുടെ ടിപ്‌സ്

spot_img
spot_img

ന്യൂഡല്‍ഹി: ലോകത്ത് അമിതവണ്ണം ഒരു വെല്ലുവിളിയായി മാറിയിരിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. അമിതവണ്ണം കുറയ്ക്കുന്നതിനായി പാചകത്തിനായി ഉപയോഗിക്കുന്ന എണ്ണയുടെ ഉപയോഗം 10 ശതമാനം കുറയ്ക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പഠനറിപ്പോര്‍ട്ടുകള്‍ പ്രകാരം എട്ടിലൊരാള്‍ പൊണ്ണത്തടി കാരണം ബുദ്ധിമുട്ടുന്നുവെന്നും അദ്ദേഹം പറഞ്ഞു. പ്രതിമാസം പാചക എണ്ണയുടെ ഉപയോഗം 10 ശതമാനം കുറയ്ക്കണമെന്നും ഇക്കാര്യത്തില്‍ ഓരോ വ്യക്തിയും കുറഞ്ഞത് പത്ത് പേരോടെങ്കിലും ചാലഞ്ച് ചെയ്യണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രതിമാസ റേഡിയോ പരിപാടിയായ മന്‍ കി ബാത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജനുവരി 28ന് ഡെറാഡൂണില്‍ വെച്ച് നടന്ന ദേശീയ ഗെയിംസിന്റെ ഉദ്ഘാടന ചടങ്ങിലും പാചകത്തിനായി ഉപയോഗിക്കുന്ന എണ്ണയുടെ ഉപയോഗം കുറയ്ക്കണമെന്ന് മോദി പറഞ്ഞിരുന്നു. പാചക എണ്ണയുടെ ഉപയോഗം 10 ശതമാനം കുറയ്ക്കുന്നതിലൂടെ അമിതവണ്ണം കുറയ്ക്കാന്‍ സാധിക്കുമെന്നും ആരോഗ്യപ്രശ്‌നങ്ങള്‍ കുറയുമെന്നും അദ്ദേഹം പറഞ്ഞു.

ചെറിയ ശ്രമങ്ങളിലൂടെ ഈ വെല്ലുവിളിയെ നേരിടാന്‍ സാധിക്കുമെന്നും അദ്ദേഹം മന്‍ കി ബാത്തില്‍ പറഞ്ഞു. ഈ വിഷയത്തില്‍ ഒളിമ്പിക്‌സ് താരം നീരജ് ചോപ്ര, ബോക്‌സിംഗ് താരം നിഖാത് സരിന്‍, കാര്‍ഡിയാക് സര്‍ജന്‍ ഡോ.ദേവി ഷെട്ടി എന്നിവര്‍ നല്‍കിയ സന്ദേശങ്ങളും അദ്ദേഹം പങ്കുവെച്ചു.

’’ എല്ലാമാസവും 10 ശതമാനം പാചക എണ്ണ കുറച്ച് ഉപയോഗിക്കുമെന്ന് തീരുമാനിക്കാം. പാചക എണ്ണ വാങ്ങുമ്പോള്‍ 10 ശതമാനം കുറച്ച് വാങ്ങണം. അമിതവണ്ണം കുറയ്ക്കാനുള്ള സുപ്രധാന ചുവടുവെപ്പാണിത്,’’ പ്രധാനമന്ത്രി പറഞ്ഞു.

അമിതവണ്ണം കുറയ്ക്കാന്‍ താന്‍ സ്വീകരിച്ച മാര്‍ഗ്ഗങ്ങളെപ്പറ്റി നീരജ് ചോപ്ര വ്യക്തമാക്കി. ’’ പരിശീലനം ആരംഭിച്ച സമയത്ത് എനിക്ക് അമിതവണ്ണമുണ്ടായിരുന്നു. എന്നാല്‍ പരിശീലനം തുടങ്ങിയതിന് ശേഷം ആരോഗ്യപ്രദമായ ഭക്ഷണം കഴിക്കാനും വ്യായാമം ചെയ്യാനും ആരംഭിച്ചു. എന്റെ ആരോഗ്യം പതിയെ മെച്ചപ്പെട്ടു. അതിനുശേഷമാണ് ഒരു അത്‌ലറ്റായി മാറാന്‍ സാധിച്ചത്. നിരവധി പേരാണ് ഈ യാത്രയില്‍ എന്നെ സഹായിച്ചത്,’’ നീരജ് ചോപ്ര പറഞ്ഞു.

ആരോഗ്യകരമായ ഭക്ഷണക്രമം പിന്തുടരാന്‍ താനും ശ്രമിക്കുന്നതായി ബോക്‌സിംഗ് താരം നിഖാത് സരിനും പറഞ്ഞു. ആരോഗ്യകരമല്ലാത്ത ഭക്ഷണശീലം റിംഗിലെ തന്റെ പ്രകടനത്തെ ബാധിക്കുമെന്നും നിഖാത് പറഞ്ഞു. സമീകൃതാഹാരം സ്ഥിരമാക്കിയെന്നും പതിവായി വ്യായാമം ചെയ്യുന്നുണ്ടെന്നും നിഖാത് പറഞ്ഞു. ഇതിലൂടെ ആരോഗ്യം നിലനിര്‍ത്തി മികച്ച പ്രകടനം കാഴ്ചവെയ്ക്കാന്‍ സാധിക്കുന്നുവെന്നും നിഖാത് പറഞ്ഞു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments