Monday, March 31, 2025

HomeNewsKeralaകോഴിക്കോട് ആളില്ലാത്ത വീടിന്റെ ഓടിളക്കി മോഷ്ടിച്ച സ്വർണാഭരണങ്ങളിൽ ഒന്നൊഴികെ തിരികെ കൊണ്ടിട്ട് കള്ളൻ

കോഴിക്കോട് ആളില്ലാത്ത വീടിന്റെ ഓടിളക്കി മോഷ്ടിച്ച സ്വർണാഭരണങ്ങളിൽ ഒന്നൊഴികെ തിരികെ കൊണ്ടിട്ട് കള്ളൻ

spot_img
spot_img

കോഴിക്കോട്: മുക്കം കാരശ്ശേരി കുമാരനെലൂർ കൂടങ്ങര മുക്കിൽ ഷെറീനയുടെ വീട്ടിൽനിന്നും മോഷണം പോയ 30 പവനോളം വരുന്ന സ്വർണാഭരണം വീട്ടിൽ കൊണ്ടിട്ട നിലയിൽ കണ്ടെത്തി. വീടിന് പുറകിലെ അലക്കാനുള്ള വസ്ത്രങ്ങൾ സൂക്ഷിച്ച ബക്കറ്റിൽ നിന്നുമാണ് സ്വർണ്ണം ലഭിച്ചത്. മുക്കം പോലീസ് സ്ഥലത്തെത്തി തിരിച്ചുകിട്ടിയ സ്വർണാഭരണം പരിശോധിച്ചു.വീട്ടുകാർ വസ്ത്രങ്ങൾ അലക്കാൻ എടുത്തപ്പോളാണ് സ്വാർണാഭരണം കണ്ടത്. 21 പവൻ തൂക്കം വരുന്ന 20 ഇനം സ്വാർണാഭരണങ്ങളാണ് ബക്കറ്റിൽ നിന്നും കണ്ടെത്തിയത്. ഒരു ആഭരണം ഇനിയും കണ്ടെത്താനുണ്ടെന്ന് വീട്ടുകാർ പറഞ്ഞു.

സ്വാർണാഭരണം കോടതിയിൽ ഹാജരാക്കുമെന്നും പ്രതിയെ കുറിച്ച് അന്വഷിച്ച് വരികയാണെന്നും എത്രയും പെട്ടന്ന് പ്രതിയെ പിടികൂടാനാവുമെന്നും അന്വഷണ ഉദ്യോഗസ്ഥനായ മുക്കം എസ്‌ ഐ ശ്രീജിത്ത് എസ് പറഞ്ഞു.ശനിയാഴ്ച രാത്രി 8 മണിക്കും 10 മണിക്കും ഇടയിലായിരുന്നു മോഷണം നടന്നത്. വീട്ടുകാർ ബന്ധുവീട്ടിൽ സൽക്കാരത്തിനു പോയ സമയം ഓടിളക്കി വീട്ടിൽ കയറിയാണു കവർച്ച. ഷറീനയുടെ മകൾ പ്രസവത്തിനായി വീട്ടിൽ എത്തിയിരുന്നു. ഇവരുടെ ആഭരണങ്ങളാണു നഷ്ടപ്പെട്ടത്. അലമാരയ്ക്കടിയിൽ പെട്ടികളിലായി സുക്ഷിച്ചതായിരുന്നു ആഭരണങ്ങൾ.

വീട്ടിലെ അലമാര ഉൾപ്പെടെ വാരിവലിച്ചിട്ട നിലയിലായിരുന്നു.ല സൽക്കാരത്തിനു പോയി മടങ്ങിയെത്തിയ കുടുംബം വാതിൽ അകത്തുനിന്നു പൂട്ടിയതു ശ്രദ്ധയിൽ പെട്ടതോടെ നടത്തിയ പരിശോധനയിലാണ് മോഷണവിവരം അറിഞ്ഞത്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments