Monday, March 10, 2025

HomeNewsIndia'ഐഐടി റാഞ്ചി' വിവാദപ്രസംഗത്തിന് പിന്നില്‍ ഹാക്കര്‍മാരെന്ന് സാം പിത്രോദ; അങ്ങനെ ഒരു 'ഐഐടി'യില്ലെന്ന് കേന്ദ്രം

‘ഐഐടി റാഞ്ചി’ വിവാദപ്രസംഗത്തിന് പിന്നില്‍ ഹാക്കര്‍മാരെന്ന് സാം പിത്രോദ; അങ്ങനെ ഒരു ‘ഐഐടി’യില്ലെന്ന് കേന്ദ്രം

spot_img
spot_img

ഐഐടി റാഞ്ചിയിലെ (IIT Ranchi) വിദ്യാര്‍ത്ഥികളുമായി നടത്തിയ വെര്‍ച്വല്‍ സംവാദത്തിനിടെ അജ്ഞാതര്‍ ആക്ഷേപകരമായ ഉള്ളടക്കം ഉള്‍പ്പെടുത്തിയെന്ന കോണ്‍ഗ്രസ് നേതാവ് സാം പിത്രോഡയുടെ വാദങ്ങള്‍ തള്ളി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം. ഫെബ്രുവരി 22ന് ഐഐടി റാഞ്ചിയിലെ നൂറുകണക്കിന് വിദ്യാര്‍ത്ഥികളെ അഭിസംബോധന ചെയ്യുന്നതിനിടെ ആരോ തന്റെ വീഡിയോ ഹാക്ക് ചെയ്തുവെന്നും വിവാദമായ ഉള്ളടക്കം പ്ലേ ചെയ്ത് പരിപാടി അലങ്കോലപ്പെടുത്തിയെന്നുമാണ് പിത്രോഡയുടെ വാദം.

അതേസമയം, പ്രശസ്തമായ ഒരു സ്ഥാപനത്തിന്റെ സല്‍പ്പേരിന് കളങ്കം വരുത്താനുള്ള ശ്രമങ്ങളെ നിയമപരമായി നേരിടുമെന്ന് കേന്ദ്രവിദ്യാഭ്യാസ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.

“നിലവില്‍ റാഞ്ചിയില്‍ ഐഐടി പ്രവര്‍ത്തിക്കുന്നില്ലെന്ന കാര്യം ഇവിടെ വ്യക്തമാക്കുന്നു. അതുകൊണ്ട് തന്നെ വീഡിയോയിലെ അവകാശവാദം അടിസ്ഥാനരഹിതവും അജ്ഞത നിറഞ്ഞതുമാണ്. റാഞ്ചിയില്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി അഥവാ ഐഐഐടിയാണ് ഉള്ളത്. ഐഐഐടി റാഞ്ചിയുടെ ഒരു പരിപാടിയിലേക്കും സാം പിത്രോഡയെ ക്ഷണിച്ചിട്ടില്ലെന്ന് സ്ഥാപന മേധാവികളും വ്യക്തമാക്കിക്കഴിഞ്ഞു,” മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

“ഇത്തരം നിരുത്തരവാദപരമായ പ്രസ്താവന രാജ്യത്തെ അങ്ങേയറ്റം പ്രശസ്തമായ ഒരു സ്ഥാപനത്തിന്റെ പ്രതിഛായയെ അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമമായി കണക്കാക്കുന്നു. നിരവധി വിദഗ്ധരെ രാജ്യത്തിന് സംഭാവന ചെയ്ത സ്ഥാപനമാണിത്. നിരവധി വിദ്യാര്‍ത്ഥികളുടെയും അധ്യാപകരുടെയും അക്കാദമിക വിദഗ്ധരുടെയും കഠിനാധ്വാനവും നേട്ടങ്ങളും അടിസ്ഥാനപ്പെടുത്തി കെട്ടിപ്പടുത്തവയാണ് രാജ്യത്തെ ഐഐടികള്‍,” കേന്ദ്രവിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments