പത്തനംതിട്ട: ജില്ലയുടെ മലയോര മേഖലയില്‍ പെയ്ത വേനല്‍ മഴയെ തുടര്‍ന്നുണ്ടായ അപകടത്തില്‍ ഒരു മരണം. വീടിന് മുകളില്‍ പാറക്കല്ല് ഇടിഞ്ഞ് വീണ് വീട്ടമ്മ മരിച്ചു. പത്തനംതിട്ട ആങ്ങമൂഴി സ്വദേശിനി പത്മകുമാരി (55) ആണ് മരിച്ചത്. 20 മീറ്റര്‍ ഉയരത്ത് നിന്നും പാറക്കല്ല് വീടിന്റെ അടുക്കള ഭാഗത്തേക്ക് പതിക്കുകയായിരുന്നു.