Friday, November 22, 2024

HomeNewsIndiaമുതിർന്ന കോൺഗ്രസ് നേതാവ് സുരേഷ് പച്ചൗരി ബിജെപിയിൽ; ഗാന്ധി കുടുംബവുമായി അടുത്ത ബന്ധമുണ്ടായിരുന്ന നേതാവ്.

മുതിർന്ന കോൺഗ്രസ് നേതാവ് സുരേഷ് പച്ചൗരി ബിജെപിയിൽ; ഗാന്ധി കുടുംബവുമായി അടുത്ത ബന്ധമുണ്ടായിരുന്ന നേതാവ്.

spot_img
spot_img

കോൺഗ്രസിന്റെ മുതിർന്ന നേതാവും മുൻ കേന്ദ്രമന്ത്രിയുമായ സുരേഷ് പച്ചൗരി ബിജെപിയിൽ ചേർന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഇത് മധ്യപ്രദേശിൽ കോൺഗ്രസിന് വൻ തിരിച്ചടിയായാണ് കണക്കാക്കുന്നത്. കൂടാതെ മുൻ എംപി ഗജേന്ദ്ര സിംഗ് രാജുഖേദി, പാർട്ടിയുടെ മുൻ എംഎൽഎമാർ ഉൾപ്പെടെ നിരവധി പേരും ബിജെപിയിൽ ചേർന്നിട്ടുണ്ട്. ഇന്ന് രാവിലെ ഭോപ്പാലിൽ പാർട്ടി ആസ്ഥാനത്ത് നടന്ന ചടങ്ങിലാണ് ഇവർ ബിജെപിയിൽ അംഗത്വം സ്വീകരിച്ചത്.

മധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവ്, സംസ്ഥാന ബിജെപി അധ്യക്ഷൻ വി ഡി ശർമ, മുൻ മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ എന്നിവരുടെ സാന്നിധ്യത്തിൽ ആണ് കോൺഗ്രസ് നേതാക്കളെ ബിജെപിയിലേക്ക് സ്വീകരിക്കുന്ന ചടങ്ങുകൾ നടന്നത്. അതോടൊപ്പം മുൻ എംഎൽഎമാരായ സഞ്ജയ് ശുക്ല, അർജുൻ പാലിയ, വിശാൽ പട്ടേൽ എന്നിവരും ബിജെപിയിൽ ചേർന്നു. അതേസമയം ഗാന്ധി കുടുംബവുമായി അടുത്ത ബന്ധം ഉണ്ടായിരുന്ന നേതാവാണ് പച്ചൗരി. കേന്ദ്ര പ്രതിരോധ (പ്രതിരോധ ഉല്‍പ്പാദനവും വിതരണവും) സഹമന്ത്രിയായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.

കൂടാതെ കോൺഗ്രസിൽ നിന്നുകൊണ്ട് നാല് തവണ രാജ്യസഭാംഗമായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഇതിനുപുറമേ പാർട്ടിയുടെ മധ്യപ്രദേശ് യൂണിറ്റ് പ്രസിഡൻ്റ് സ്ഥാനം ഉൾപ്പെടെ കോൺഗ്രസിൻ്റെ നിരവധി പ്രധാന സ്ഥാനങ്ങൾ പച്ചൗരി നേരത്തെ വഹിച്ചിരുന്നു. യൂത്ത് കോൺഗ്രസ് സംസ്ഥാന ഘടകം പ്രസിഡൻ്റായും പ്രവർത്തിച്ചിരുന്നു. ഗോത്രവർഗ നേതാവായ രാജുഖേദി, 1998, 1999, 2009 എന്നീ കാലയളവുകളില്‍ കോൺഗ്രസ് ടിക്കറ്റിൽ ധാർ (പട്ടികവർഗ) ലോക്‌സഭാ സീറ്റിൽ നിന്ന് എംപിയായി തിരഞ്ഞെടുക്കപ്പെട്ടയാളാണ് . എന്നാൽ കോൺഗ്രസിൽ ചേരുന്നതിന് മുമ്പ് അദ്ദേഹം 1990-ൽ ബിജെപി എംഎൽഎയായിരുന്നു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments