സിഡ്നി:സുഹൃത്തുക്കള്‍ക്കൊപ്പം ട്രെക്കിംഗിനിറങ്ങിയ ഇന്ത്യന്‍ വംശയജായ വനിതാ ഡോക്ടര്‍ ഓസ്ട്രേലിയയില്‍ വെള്ളച്ചാട്ടത്തില്‍ വീണുമരിച്ചു. ആന്ധ്രപ്രദേശിലെ കൃഷ്ണ ജില്ലയില്‍നിന്നുള്ള ഉജ്വല വെമുരു (23) ആണ് മരിച്ചത്. വെള്ളച്ചാട്ടത്തിനു സമീപത്തേയ്ക്ക് വീണ ട്രൈപോഡ് എടുക്കാന്‍ ശ്രമിക്കുന്നതിനിടെ 20 മീറ്റര്‍ താഴ്ചയിലെ വെള്ളച്ചാട്ടത്തിലേക്കു വീഴുകയായിരുന്നു. ആറ് മണിക്കൂറുകള്‍ നീണ്ട രക്ഷാപ്രവര്‍ത്തനത്തിന് ഒടുവിലാണ് ഉജ്വലയുടെ മൃതദേഹം പുറത്തെടുത്തത്. ഇന്നലെ ഉച്ചയ്ക്ക് ഗോള്‍ഡ് കോസ്റ്റിലെ ലാമിങ്ടണ് നാഷനല്‍ പാര്‍ക്കിലെ യാന്‍ബാക്കൂച്ചി വെള്ളച്ചാട്ടത്തിലാണു സംഭവം.വര്‍ഷങ്ങള്‍ക്കു മുന്‍പ് ഓസ്ട്രേലിയയിലേക്കു കുടിയേറിയവരാണ് ഉജ്വലയുടെ മാതാപിതാക്കള്‍.