Friday, November 22, 2024

HomeNewsIndiaഓസ്ട്രേലിയയിൽ 36കാരിയെ കൊന്ന് വേസ്റ്റ് ബിന്നിലിട്ട് ഭർത്താവ് മകനുമായി ഇന്ത്യയിലെത്തി.

ഓസ്ട്രേലിയയിൽ 36കാരിയെ കൊന്ന് വേസ്റ്റ് ബിന്നിലിട്ട് ഭർത്താവ് മകനുമായി ഇന്ത്യയിലെത്തി.

spot_img
spot_img

ഓസ്ട്രേലിയയിൽ ഭാര്യയെ കൊന്നശേഷം കുട്ടിയെ വേസ്റ്റ് ബിന്നിൽ ഉപേക്ഷിച്ച് ഭർത്താവ് മകനുമായി നാടായ ഹൈദരാബാദിലെത്തി. മകനെ ഹൈദരാബാദിലെ ഭാര്യവീട്ടിൽ കൊണ്ടേൽപിക്കുകയായിരുന്നു. ഓസ്ട്രേലിയയിലെ വിക്ടോറിയയിൽ താമസിച്ചിരുന്ന ഹൈദരാബാദ് സ്വദേശിനി ചൈതന്യ സ്വേത മദഗനി (36) ആണ് കൊല്ലപ്പെട്ടത്. മൃതദേഹം വീടിനു സമീപത്തെ റോഡിലുള്ള വേസ്റ്റ് ബിന്നിൽ നിക്ഷേപിച്ച നിലയിലായിരുന്നു.

ചൈതന്യയെ കൊന്നശേഷം മകനുമായി നാട്ടിലേക്ക് മടങ്ങിയ ഭർത്താവ്, കുട്ടിയെ ചൈതന്യയുടെ വീട്ടുകാരെ ഏൽപിക്കുകയും ചൈതന്യയെ കൊന്ന വിവരം അറിയിക്കുകയുമായിരുന്നു. ചൈതന്യയുടെ മാതാപിതാക്കൾ അറിയിച്ചതനുസരിച്ച് സ്ഥലം എംഎൽഎ വീട്ടിലെത്തിയതോടെയാണ് കൊലപാതകം പുറത്തറിഞ്ഞത്.

ചൈതന്യയുടെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ സ്വീകരിച്ചു വരുന്നതായി എംഎൽഎ അറിയിച്ചു. ഇതിനായി വിദേശകാര്യ മന്ത്രാലയത്തെയും കേന്ദ്രമന്ത്രി കിഷൻ റെഡ്ഡിയേയും ബന്ധപ്പെട്ടതായി അദ്ദേഹം അറിയിച്ചു.

അതേസമയം ചൈതന്യയുടെ ഭർത്താവിനെ ഹൈദരാബാദിൽ നിന്ന് അറസ്റ്റ് ചെയ്തതായാണ് വിവരം. ഞായറാഴ്ച ഉച്ചകഴിഞ്ഞ് അറസ്റ്റിലായ യുവാവിനെ ഉടൻ ഓസ്ട്രേലിയയിലേക്ക് കൊണ്ടുപോകുമെന്ന് ദ ന്യൂ ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments