ഇഡലിക്ക് കൂടുതല്‍ സാമ്പാർ ചോദിച്ചതിനു ഹോട്ടല്‍ സൂപ്പര്‍വൈസറെ കൊലപ്പെടുത്തിയ കേസില്‍ അച്ഛനും മകനും അറസ്റ്റിൽ. തമിഴ്നാട്ടിലെ പമ്മലിലാണ് സംഭവം. തഞ്ചാവൂരുകാരനായ അരുണ്‍(29) എന്നയാളാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ശങ്കര്‍ (55) മകൻ അരുണ്‍ കുമാര്‍ (30) എന്നിവരാണ് പിടിയിലായത്.
പാഴ്സലായി ഇഡലി വാങ്ങാൻ എത്തിയതായിരുന്നു ശങ്കറും അരുണും. തുടർന്ന് സാമ്പാര്‍ കൂടുതല്‍ വേണമെന്നും ആവശ്യപ്പെട്ടു. എന്നാല്‍ കൂടുതല്‍ സാമ്പാര്‍ നല്‍കാനാവില്ലെന്ന് ഹോട്ടല്‍ ജീവനക്കാരന്‍ പറഞ്ഞു. ഇതോടെ ഇവര്‍ ബഹളംവച്ചു. ഹോട്ടലിലെ സെക്യൂരിറ്റി ജീവനക്കാരനെയും മര്‍ദിക്കുകയുണ്ടായി. ഇത് തടയാനെത്തിയപ്പോഴാണ് അരുണിനും ക്രൂര മര്‍ദനം ഏറ്റത്. തലയ്ക്കും നെഞ്ചിനും അടിയേറ്റ് വീണ അരുണിനെ ഉടന്‍ തന്നെ സമീപത്തെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും മരണം സംഭവിക്കുകയായിരുന്നു.