Friday, March 14, 2025

HomeNewsIndiaകോട്ടയത്ത് തുഷാര്‍ വെള്ളാപ്പള്ളി NDA സ്ഥാനാര്‍ഥി; ഇടുക്കിയില്‍ സംഗീത വിശ്വനാഥന്‍; BDJS സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു.

കോട്ടയത്ത് തുഷാര്‍ വെള്ളാപ്പള്ളി NDA സ്ഥാനാര്‍ഥി; ഇടുക്കിയില്‍ സംഗീത വിശ്വനാഥന്‍; BDJS സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു.

spot_img
spot_img

ലോക്സഭ തെരഞ്ഞെടുപ്പിനുള്ള ബിഡിജെഎസ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. കോട്ടയത്ത് ബിഡിജെഎസ് സംസ്ഥാന അധ്യക്ഷനും എന്‍ഡിഎ കേരള ഘടകം കണ്‍വീനറുമായ തുഷാര്‍ വെള്ളാപ്പള്ളിയാണ് സ്ഥാനാര്‍ഥി. ഇടുക്കിയില്‍ ബിഡിജെഎസ് സംസ്ഥാന വൈസ് പ്രസിഡന്‍റ് അഡ്വ.സംഗീത വിശ്വനാഥന്‍ സ്ഥാനാര്‍ഥിയാകും. ചാലക്കുടിയില്‍ കെ.എ ഉണ്ണികൃഷ്ണനെയും മാവേലിക്കരയില്‍ ബൈജു കലാശാലയെയും സ്ഥാനാര്‍ഥികളായി നേരത്തെ പ്രഖ്യാപിച്ചിരുന്നു,

കേരളാ കോണ്‍ഗ്രസുകാര്‍ ഏറ്റമുട്ടുന്ന കോട്ടയം മണ്ഡലത്തിലേക്ക് തുഷാര്‍ കൂടി എത്തതുന്നതോടെ കനത്ത മത്സരം ഉണ്ടാകുമെന്നാണ് വിലയിരുത്തല്‍. കഴിഞ്ഞ തവണ വയനാട്ടില്‍ രാഹുല്‍ ഗാന്ധിയുടെ എതിരാളിയായിരുന്നു തുഷാര്‍ വെള്ളാപ്പള്ളി.

കോട്ടയത്ത് നൂറു ശതമാനവും വിജയിക്കുമെന്നും തുഷാര്‍ പറഞ്ഞു. റബ്ബർ കർഷകരുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണുവാൻ കഴിയുക നരേന്ദ്രമോദി സർക്കാരിന് മാത്രമാണ്.ഈ തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ 250 രൂപ റബറിന് അടിസ്ഥാന വില നിശ്ചയിക്കാൻ യാതൊരു ബുദ്ധിമുട്ടും ഉണ്ടാകില്ല. ഇതിന്റെ ഉറപ്പ് തനിക്ക് ലഭിച്ചിട്ടുണ്ടെന്നും തുഷാർ വെള്ളാപ്പള്ളി കോട്ടയത്ത് സ്ഥാനാർത്ഥി പ്രഖ്യാപനം നടത്തിക്കൊണ്ട് മാധ്യമങ്ങളോട് വ്യക്തമാക്കി.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments