തിരുവല്ല; തിരുവനന്തപുരത്തെ എന്‍ഡിഎ സ്ഥാനാര്‍ഥി രാജീവ് ചന്ദ്രശേഖരന്റെ കമ്പനിയുമായി ഇടതുമുന്നണി കണ്‍വീനര്‍ ഇ.പി. ജയരാജന് ബന്ധമുണ്ടെന്ന് ആവര്‍ത്തിച്ച് പ്രതിപക്ഷനേതാവ്.. ഇനിയും ജയരാജന്‍ നിഷേധിച്ചാല്‍ തെളിവുകള്‍ പുറത്തുവിടുമെന്നും പ്രതിപക്ഷനേതാവ് വി.ഡി സതീശന്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. ജയരാജനെ ഉപയോഗിച്ച് ബിജെപിയുമായി സെറ്റില്‍മെന്റ് ഉണ്ടാക്കുകയാണ്. മുഖ്യമന്ത്രി മൗനത്തിന്റെ മഹാ മാളത്തിലാണ്.ഇപി ജയരാജന്‍ വെറും ഉപകരണമാണ്. മുഖ്യമന്ത്രി തന്നെയാണ് എല്‍ഡിഎഫ് കണ്‍വീനറെക്കൊണ്ട് ബിജെപിക്ക് അനുകൂലമായ പ്രസ്താവനകള്‍ ഇറക്കിപ്പിക്കുന്നത്. മുഖ്യമന്ത്രിക്ക് ബിജെപി പ്രീണനമാണ്. ഇപി വെറും ഉപകരണം മാത്രം. രാജീവ് ചന്ദ്രശേഖരന്റെ കമ്പനിയുമായി ഇപി ജയരാജന് ബിസിനസ് ബന്ധമുണ്ട്. ഇത് സംബന്ധിച്ച് ഇ.പി ജയരാജന്‍ കേസുകൊടുത്താല്‍ തെളിവുകള്‍ പുറത്തുവിടും.. കുടുംബാംഗങ്ങള്‍ രാജീവ് ചന്ദ്രശേഖരന്റെ കമ്പനി പ്രതിനിധികളുമായി നില്‍ക്കുന്ന ചിത്രങ്ങളുണ്ട്. പണ്ട് അന്തരധാര മാത്രമേ ഉണ്ടായിരുന്നുള്ളവെന്നും ഇപ്പോള്‍ പാര്‍ട്ണര്‍ഷിപ്പ് നടത്താനുള്ള തരത്തില്‍ ബന്ധം വളര്‍ന്നതായും സതീശന്‍ പറഞ്ഞു.ബിജെപി നേതാവ് കെ. സുരേന്ദ്രന്‍ വരെ ജയരാജനെ അഭിനന്ദിച്ചു. സുരേന്ദ്രന്‍ ജയരാജനെ മാത്രമായി അഭിനന്ദിക്കരുതായിരുന്നു. പിണറായി വിജയനെക്കൂടി അഭിനന്ദിക്കണമാരുന്നു. തനിക്കും ഭാര്യക്കും ഇപി ജയരാജന്റെ ഒരു സ്വത്തും ആവശ്യമില്ലെന്നും വി.ഡി സതീശന്‍ പറഞ്ഞു.