ജയ്പൂര്‍: രാജസ്ഥാനിലെ ജയ്പൂരില്‍ കെമിക്കല്‍ ഫാക്ടറിക്ക് തീപിടിച്ച് ആറുപേര്‍ വെന്തുമരിച്ചു.
ഇന്നലെയാണ് സംഭവം ഉണ്ടായത്. ഫാക്ടറിയിലെ ബോയ്‌ലര്‍ പൊട്ടിത്തെറിക്കുകയും തീ പടരുകയുമായിരുന്നു. അപകടസ്ഥലത്തുവെച്ചു തന്നെ അഞ്ചുപേര്‍ മരണപ്പെട്ടു. 90 ശതമാനത്തോളം പൊള്ളലെറ്റ മറ്റൊരാളെ ആശുപത്രിയിലെതത്ിച്ചെങ്കിലും മരണത്തിന് കീഴ്‌പ്പെട്ടു.