ലോക്സഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഒരുങ്ങി വീരപ്പന്‍റെ മകള്‍ അഡ്വ.വിദ്യാറാണി. സീമാന്‍റെ നാം തമിഴർ കക്ഷിക്കായി കൃഷ്ണഗിരി മണ്ഡലത്തിൽ നിന്നാണ് മൈക്ക് ചിഹ്നത്തില്‍ വിദ്യാറാണി മത്സരിക്കുന്നത്. ശനിയാഴ്ച രാത്രിയാണ് നാം തമിഴർ കക്ഷി നേതാവ് സീമാൻ 40 മണ്ഡലത്തിലേക്കും സ്ഥാനാർഥികളെ പ്രഖ്യാപിച്ചത്. ഇതിൽ പകുതി പേരും വനിതകളാണ്. നാലുവർഷംമുമ്പ് ബിജെപിയിൽ ചേർന്ന വിദ്യ അർഹമായ പരിഗണന ലഭിക്കാത്തതിൽ നിരാശയായി പാര്‍ട്ടി വിട്ടിരുന്നു. വീരപ്പൻ-മുത്തു ലക്ഷ്മി ദമ്പതികളുടെ രണ്ടാമത്തെ മകളായ വിദ്യാ റാണി ആദിവാസി വിഭാഗങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന സന്നദ്ധ പ്രവര്‍ത്തക കൂടിയാണ്.