സിനിമയിൽനിന്ന് രാഷ്ട്രീയത്തിലെത്തക്ക് സജീവമാകാൻ ഒരുങ്ങി ബോളിവുഡ് താരം ഉര്‍വശി റൗട്ടേല. താൻ രാഷ്ട്രിയത്തിലേക്ക് ഉടൻ ഉണ്ടാകുമെന്ന് വ്യക്തമാക്കിയിരിക്കുകയാണ് താരം, തിരഞ്ഞെടുപ്പിനുള്ള ടിക്കറ്റ് കിട്ടിയെന്നും ഇനി ആരാധകരുടെ അഭിപ്രായമറിയണമെന്നും താരം പറഞ്ഞു.

ഒരു അഭിമുഖത്തിലാണ് താരത്തിന്റെ വെളിപ്പെടുത്തൽ. താൻ ആരംഭിച്ച ഫൗണ്ടേഷൻ വഴി രാജ്യത്ത് മാറ്റങ്ങൾ കൊണ്ടുവരാനുള്ള പ്രവർത്തനങ്ങൾ ഇതിനോടകം ആരംഭിച്ചെന്ന് ഉർവശി പറഞ്ഞു. ഒരവസരം ലഭിച്ചാൽ രാജ്യത്തിന്റെ ഉന്നമനത്തിനായി പ്രവർത്തിക്കുമെന്നും ഉർവശി റൗട്ടേല വ്യക്തമാക്കി. എന്നാൽ ഏത് പാർട്ടിയാണ് തിരഞ്ഞെടുപ്പിൽ പ്രതിനിധീകരിക്കുക എന്നുചോദിച്ചപ്പോൾ കൂടുതൽ വെളിപ്പെടുത്താനാകില്ല, ഒരു ടിക്കറ്റ് കിട്ടിയിട്ടുണ്ടെന്ന് മാത്രമായിരുന്നു നടിയുടെ ഉത്തരം.