ഒന്‍പതുവയസുകാരനായ ദളിത് ബാലന്റെ മുടി മുറിക്കാന്‍ വിസമ്മതിച്ചതിന് തമിഴ്‌നാട്ടില്‍ മൂന്ന് പേരെ പോലീസ് അറസ്റ്റു ചെയ്തു. രാശിപുരത്തിനടുത്തുള്ള തിരുമലൈപ്പട്ടി ഗ്രാമത്തിലാണ് സംഭവം. പട്ടികജാതി, പട്ടിക വര്‍ഗ നിയമം അനുസരിച്ച് മൂന്ന് പേര്‍ക്കെതരേയും കേസെടുത്തു. തിരുമലൈപ്പട്ടി സ്വദേശികളായ എസ് മുത്തു (58) രാജേഷ് (32) സെല്‍വരാജ് (33) എന്നിവരെയാണ് അറസ്റ്റ് ചെയ്തതെന്ന് രാശിപുരം ഡെപ്യൂട്ടി സൂപ്രണ്ട് അറിയിച്ചു. പട്ടികജാതി വിഭാഗത്തില്‍പ്പെട്ട മൂന്നാം ക്ലാസ് വിദ്യാര്‍ഥിയുടെ തലമുടി മുറിക്കാനാണ് ഇവര്‍ വിസമ്മതിച്ച്. സമീപത്തെ സര്‍ക്കാര്‍ സ്‌കൂളിലാണ് വിദ്യാര്‍ഥി പഠിക്കുന്നത്.
കുട്ടിയുടെ പിതാവ് പോലീസില്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് നടപടി. തന്റെ കുട്ടിയുടെ മുടിവെട്ടാന്‍ ബാര്‍ബര്‍മാര്‍ വിസമ്മതിച്ചുവെന്നും ജാതിയുടെ പേരില്‍ അധിക്ഷേപിച്ചുവെന്നും പരാതിയില്‍ പറയുന്നു. മുടിവെട്ടുന്നയാളുമായി രണ്ട് പേര്‍ തര്‍ക്കുന്ന വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ വൈറലാണ്. ഒരു ബാര്‍ബര്‍ മറ്റ് രണ്ട് യുവാക്കളുമായി തര്‍ക്കിക്കുന്ന വീഡിയോ കഴിഞ്ഞദിവസം സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. കുട്ടിയുടെ മുടി മുറിച്ച് നല്‍കണമെന്നും ജാതിയുടെ പേരില്‍ വിവേചനം കാണിക്കരുതെന്നും യുവാക്കള്‍ അയാളോട് ആവശ്യപ്പെടുന്നത് വീഡിയോയില്‍ കാണാമെന്നും പോലീസ് പറഞ്ഞു.