Friday, March 14, 2025

HomeNewsKeralaരാഹുല്‍ ഗാന്ധിയുടെ പത്രികാ സമര്‍പ്പണം ഏപ്രില്‍ 3ന്; റോഡ്ഷോയ്ക്ക് ശേഷം മടങ്ങിപ്പോകും.

രാഹുല്‍ ഗാന്ധിയുടെ പത്രികാ സമര്‍പ്പണം ഏപ്രില്‍ 3ന്; റോഡ്ഷോയ്ക്ക് ശേഷം മടങ്ങിപ്പോകും.

spot_img
spot_img

വയനാട് ലോക്സഭ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥിയും കോണ്‍ഗ്രസ് നേതാവുമായ രാഹുല്‍ ഗാന്ധിയുടെ നാമനിര്‍ദേശ പത്രിക സമര്‍പ്പണം ഏപ്രില്‍ 3ന് നടക്കും. മൂന്നിന് വയനാട്ടിലെത്തുന്ന രാഹുൽ അന്ന് നടക്കുന്ന റോഡ് ഷോയില്‍ പങ്കെടുത്ത ശേഷം വൈകുന്നേരം മടങ്ങിപ്പോകും. ഇത് രണ്ടാം തവണയാണ് രാഹുല്‍ ഗാന്ധി വയനാട്ടില്‍ നിന്ന് ജനവിധി തേടുന്നത്.

എന്‍ഡിഎ സ്ഥാനാര്‍ഥിയും ബിജെപി സംസ്ഥാന പ്രസിഡന്‍റുമായ കെ.സുരേന്ദ്രന്‍ കഴിഞ്ഞ ദിവസം വയനാട്ടിലെത്തിയിരുന്നു. സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് ശേഷം ഇന്നലെ വൈകിട്ടോടെ കൽപ്പറ്റയിലെത്തിയ സുരേന്ദ്രന് ബിജെപി പ്രവർത്തകർ ഗംഭീര സ്വീകരണമാണ് നല്‍കിയത്. വയനാട്ടില്‍ നിന്നുള്ള ആദിവാസി നേതാവ് സി കെ ജാനുവും സുരേന്ദ്രനൊപ്പം റോഡ് ഷോയിൽ പങ്കെടുത്തു. എല്‍ഡിഎഫ് സ്ഥാനാര്‍ഥി സിപിഐയുടെ ആനി രാജയും പ്രചരണ രംഗത്ത് സജീവമാണ്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments