ലോകവന്യജീവി ദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുജറാത്തിലെ ഗിർ വന്യജീവി സങ്കേതത്തിലെ ലയൺ സഫാരിയിലെത്തി.തന്റെ സംസ്ഥാന പര്യടനത്തിന്റെ ഭാഗമായി ജുനഗഡ് ജില്ലയിലെ ഗിർ വന്യജീവി സങ്കേതത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി തിങ്കളാഴ്ച രാവിലെയാണ് എത്തിയത്.
ഈ ഗോളത്തിലെ ജൈവവൈവിധ്യത്തെ സംരക്ഷിക്കുന്നതിന്റെ പ്രാധാന്യം ഒരുX- പോസ്റ്റിൽ ഊന്നിപ്പറഞ്ഞ പ്രധാനമന്ത്രി, ഓരോ ഇനങ്ങളും നിർണായക പങ്ക് വഹിക്കുന്നതായി പറഞ്ഞു.
സാസനിൽ സംസ്ഥാന വനംവകുപ്പ് നടത്തുന്ന ആരണ്യ അതിഥി മന്ദിരമായ സിംഹ് സദനിലാണ് നരേന്ദ്ര മോദി രാത്രി താമസിച്ചത് . ശിവ ഭഗവാന്റെ 12 ജ്യോതിർലിംഗങ്ങളിൽ ആദ്യത്തേതായ സോമനാഥ് ക്ഷേത്രത്തിൽ പ്രാർത്ഥനകൾ നടത്തിയ ശേഷമാണ് അദ്ദേഹം ഞായറാഴ്ച വൈകുന്നേരം സാസനിൽ എത്തിയത്.
സിംഹ് സദനിൽ നിന്ന് പ്രധാനമന്ത്രി മന്ത്രിമാർ, സീനിയർ വനം വകുപ്പ് ഉദ്യോഗസ്ഥർ എന്നിവരോടൊപ്പമാണ് സഫാരിയിൽ പോയത്.
ഗിർ വന്യജീവി സങ്കേതത്തിന്റെ ആസ്ഥാനമായ സസൻ ഗിറിൽ പ്രധാനമന്ത്രി നാഷണൽ ബോർഡ് ഫോർ വൈൽഡ് ലൈഫിന്റെ(NBWL) ഏഴാമത്തെ യോഗത്തിന് ആധ്യക്ഷം വഹിക്കും.
നാഷണൽ ബോർഡ് ഫോർ വൈൽഡ് ലൈഫിന് 47 അംഗങ്ങളുണ്ട്. ഇതിൽ കരസേന മേധാവി, വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള അംഗങ്ങൾ, ഈ രംഗത്ത് പ്രവർത്തിക്കുന്ന എൻജിഒകളിൽ നിന്നുള്ള പ്രതിനിധികൾ, വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള ചീഫ് വൈൽഡ് ലൈഫ് വാർഡൻമാർ സെക്രട്ടറിമാർ എന്നിവരും ഉൾപ്പെടുന്നു.
യോഗത്തിന് ശേഷം സസാനിലെ വനം വകുപ്പിലെ ചില ജീവനക്കാരികളുമായി പ്രധാനമന്ത്രി വദിക്കും.
ഏഷ്യാറ്റിക് സിംഹങ്ങളുടെ ഏക വാസസ്ഥലമാണ് ഗുജറാത്ത്. അതിനാൽ അവയുടെ സംരക്ഷണത്തിനായി കേന്ദ്ര സർക്കാർ പദ്ധതിയായ പ്രൊജക്റ്റ് ലയണി(Project Lion)ലൂടെ 2,900 കോടിയിലധികം രൂപയാണ് നൽകുന്നത് എന്ന് സംസ്ഥാന സർക്കാർ പത്രക്കുറിപ്പിൽ അറിയിച്ചു..
നിലവിൽ ഗുജറാത്തിലെ 9 ജില്ലകളിലെ 53 താലൂക്കുകളിലായി 30,000 ചതുരശ്ര കിലോമീറ്റർ പ്രദേശത്ത് ഏഷ്യാറ്റിക് സിംഹങ്ങൾ വസിക്കുന്നുണ്ട്.
ഇതിനു പുറമെ പുതിയ പദ്ധതിയുടെ ഭാഗമായി ജുനാഗഡ് ജില്ലയിലെ ന്യൂ പിപാല്യയിൽ 20.24 ഹെക്ടർ സ്ഥലത്ത് ഒരു ദേശീയ റഫറൽ സെന്റർ സ്ഥാപിക്കുന്നുണ്ട് .
സാസനിൽ വന്യജീവി നിരീക്ഷണത്തിനായി ഹൈടെക് മോണിറ്ററിംഗ് സെന്ററും സംരക്ഷണ ശ്രമങ്ങൾ ശക്തിപ്പെടുത്തുന്നതിനും അത്യന്താധുനിക ആശുപത്രിയും സ്ഥാപിച്ചിട്ടുള്ളതായി ഇത് സംബന്ധിച്ച പത്രക്കുറിപ്പ് പറയുന്നു.