Monday, March 10, 2025

HomeNewsIndia25,000-ത്തിലധികം മൃഗങ്ങൾ, 48 സ്പീഷീസുകൾ: അനന്ത് അംബാനിയുടെ വൻതാരയിലെ അതിഥികളെ പരിചയപ്പെടാം

25,000-ത്തിലധികം മൃഗങ്ങൾ, 48 സ്പീഷീസുകൾ: അനന്ത് അംബാനിയുടെ വൻതാരയിലെ അതിഥികളെ പരിചയപ്പെടാം

spot_img
spot_img

പ്രധാനമന്ത്രി വൻതാരയിലെ പച്ചപ്പ് നിറഞ്ഞ ചുറ്റുപാടുകളിലേക്ക് എത്തിയപ്പോൾ അന്തരീക്ഷം സന്തോഷഭരിതമായിരുന്നു. പരമ്പരാഗത നർത്തകർ പ്രധാനമന്ത്രിയെ സ്വാഗതം ചെയ്തു. ശാസ്ത്രീയ സംഗീതം അന്തരീക്ഷത്തിൽ അലയടിച്ചു. വൻതാരയുടെ കവാടത്തിൽ മുകേഷ് അംബാനി, നിത അംബാനി, അനന്ത് അംബാനി, ഭാര്യ രാധിക എന്നിവർ അദ്ദേഹത്തെ സ്വീകരിച്ചു. വൻതാരയിലൂടെയുള്ള പ്രധാനമന്ത്രിയുടെ യാത്രയിൽ അദ്ദേഹം ഗോൾഡൻ ടൈഗറുകൾ, സ്നോ ലെപ്പേർഡ്‌സ്, ഒരു സർക്കസിൽ നിന്ന് രക്ഷപ്പെടുത്തിയ നാല് സ്നോ ടൈഗർ സഹോദരന്മാർ, ചിമ്പാൻസികൾ, ഒറാങ്ങ് ഉട്ടാൻ , ഹിപ്പൊപ്പൊട്ടാമസ്, മുതലകൾ ,സീബ്രകൾ, ജിറാഫ് ,കാണ്ടാമൃഗം ,പെരുമ്പാമ്പ്, എന്നിവരെ സന്ദർശിച്ചു.

ഏകദേശം 2,100 ജീവനക്കാരുള്ള വൻതാരയുടെ രക്ഷാപ്രവർത്തന പുനരധിവാസ കേന്ദ്രം ഇന്ത്യയിലുടനീളമുള്ള 200 ഓളം പുള്ളിപ്പുലികളെ രക്ഷപ്പെടുത്തിയിട്ടുണ്ട്. ഇവയല്ലാം തന്നെ റോഡപകടങ്ങളിളുടെയോ മനുഷ്യ-വന്യ സംഘർഷങ്ങളിളുടെയോ പരിക്കേറ്റവയാണ്. തമിഴ്‌നാട്ടിലെ തിരക്കേറിയ ഒരു കേന്ദ്രത്തിൽ നിന്ന് 1,000-ത്തിലധികം മുതലകളെ വൻതാര രക്ഷപ്പെടുത്തിയിട്ടുണ്ട്. കൂടാതെ ആഫ്രിക്കയിലെ വേട്ടയാടൽ കേന്ദ്രങ്ങളിലെ മൃഗങ്ങളെയും, സ്ലൊവാക്യയിൽ ദയാവധ ഭീഷണി നേരിടുന്ന മൃഗങ്ങളെയും, മെക്സിക്കോയിലെ സൗകര്യങ്ങളിൽ നിന്ന് ഗുരുതരമായി ദുരിതമനുഭവിക്കുന്ന മൃഗങ്ങളെയും സഹായിച്ചു. ഇവയ്ക്ക് പുറമെ വംശനാശ ഭീഷണി നേരിടുന്ന ഏഴ് ഇന്ത്യൻ, വിദേശ ജീവിവർഗങ്ങളുടെ സംരക്ഷണ പ്രജനന പരിപാടികൾ കേന്ദ്രം ആരംഭിച്ചിട്ടുണ്ട്. വംശനാശ ഭീഷണി നേരിടുന്ന ജീവികളെ അവയുടെ ജന്മദേശങ്ങളിൽ വീണ്ടും ജനിപ്പിക്കുക അവയെ രക്ഷിക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് ഇത്.

ആശുപത്രിക്കും മെഡിക്കൽ ഗവേഷണ കേന്ദ്രത്തിനുമായി ഒരു ലക്ഷം ചതുരശ്ര അടി വിസ്തീർണ്ണമുള്ളതാണ് ഈ കേന്ദ്രം. ഐസിയു, എംആർഐ, സിടി സ്കാൻ, എക്സ്-റേ, അൾട്രാസൗണ്ട്, എൻഡോസ്കോപ്പി, ഡെന്റൽ സ്കെയിലർ, ലിത്തോട്രിപ്സി, ഡയാലിസിസ്, ശസ്ത്രക്രിയകൾക്കും രക്ത പ്ലാസ്മ സെപ്പറേറ്ററിനും തത്സമയ വീഡിയോ കോൺഫറൻസുകൾ പ്രാപ്തമാക്കുന്ന OR1 സാങ്കേതികവിദ്യ എന്നിവയുൾപ്പെടെ ഏറ്റവും നൂതനമായ സാങ്കേതികവിദ്യകൾ ആശുപത്രിയിലും ഗവേഷണ കേന്ദ്രത്തിലും ഉണ്ട്.

സനാതന വിശ്വാസങ്ങളിൽ വേരൂന്നിയതാണ് വൻതാര എന്ന് അനന്ത് അംബാനി ന്യൂസ് 18 ന് നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു. “ഋഗ്വേദത്തിലും ഭഗവാൻ കൃഷ്ണൻ എല്ലാ ജീവജാലങ്ങളെയും തുല്യമാണെന്ന് പറയുന്നു, അത് മനുഷ്യനായാലും തേനീച്ചയായാലും ഉറുമ്പായാലും. ഇവിടെ, തവളകൾ മുതൽ എലികൾ വരെ എല്ലാ മൃഗങ്ങളെയും ഞങ്ങൾ പരിപാലിക്കുന്നു.”

“എന്റെ ലക്ഷ്യത്തെ മുന്നോട്ട് നയിക്കുന്ന ഒന്ന് മൃഗക്ഷേമമാണ്. മനുഷ്യക്ഷേമത്തിനായി ധാരാളം ആളുകൾ പ്രവർത്തിക്കുന്നുണ്ട്, എന്നാൽ മൃഗക്ഷേമത്തിൽ, വളരെ കുറച്ച് ആളുകൾ മാത്രമേ ജോലി ചെയ്യുന്നുള്ളൂ. അതിനാൽ ഞാൻ തിരഞ്ഞെടുക്കപ്പെട്ട ആളാണെന്ന് ഞാൻ കരുതുന്നു, ദൈവത്തിന്റെ അനുഗ്രഹം ലഭിച്ചതിൽ എനിക്ക് ഭാഗ്യമുണ്ട്. എനിക്ക് മൃഗങ്ങളെ സേവിക്കാൻ കഴിഞ്ഞു,” അനന്ത് അംബാനി പറയുന്നു. ഇന്ന്, വൻതാര ആവാസവ്യവസ്ഥ 200-ലധികം ആനകൾക്കും, പുള്ളിപ്പുലികൾ, കടുവകൾ, സിംഹങ്ങൾ, ജാഗ്വറുകൾ തുടങ്ങിയ 300-ലധികം വലിയ പൂച്ചകൾക്കും, മാൻ പോലുള്ള 300-ലധികം സസ്യഭുക്കുകൾക്കും, മുതലകൾ, പാമ്പുകൾ, ആമകൾ തുടങ്ങിയ 1,200-ലധികം ഉരഗങ്ങൾക്കും പുതിയൊരു ജീവിതവും പ്രതീക്ഷയും നൽകുന്നു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments