Sunday, March 9, 2025

HomeNewsKeralaകൊല്ലം നഗരത്തില്‍ കൊടിയും ഫ്ലക്സും; സിപിഎമ്മിന് മൂന്നര ലക്ഷം പിഴ ചുമത്തി നഗരസഭ

കൊല്ലം നഗരത്തില്‍ കൊടിയും ഫ്ലക്സും; സിപിഎമ്മിന് മൂന്നര ലക്ഷം പിഴ ചുമത്തി നഗരസഭ

spot_img
spot_img

കൊല്ലം: സിപിഎം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി കൊല്ലം നഗരത്തിൽ കൊടിയും ഫ്ളക്സും സ്ഥാപിച്ചതിന് കൊല്ലം കോർപറേഷൻ സിപിഎമ്മിന് വൻ പിഴ ചുമത്തി. മൂന്നര ലക്ഷം രൂപ പിഴ അടയ്ക്കണമെന്ന് സിപിഎം ജില്ലാ സെക്രട്ടറിക്ക് കോർപറേഷൻ സെക്രട്ടറി നോട്ടീസ് നൽകി.നഗരത്തിൽ അനധികൃതമായി 20 ഫ്ളക്സ് ബോർഡുകളും 2500 കൊടിയും കെട്ടിയതിനാണ് നാലു ദിവസങ്ങൾക്ക് മുൻപ് പിഴ നോട്ടീസ് നൽകിയത്. ഫീസ് അടച്ച് നിയമാനുസൃതം ഫ്ളക്സ് സ്ഥാപിക്കാൻ സിപിഎം അപേക്ഷ നൽകിയെങ്കിലും കോർപറേഷൻ തീരുമാനമെടുത്തില്ല.

കാഴ്ച മറയ്ക്കാതെയും ഗതാഗത തടസ്സമില്ലാതെയും നടപ്പാത കൈയ്യേറാതെയും ഫ്ലക്സ് ബോർഡുകളും കൊടിയും സ്ഥാപിച്ചെന്നാണ് പാർട്ടി നേതൃത്വത്തിൻ്റെ വിശദീകരണം. പിഴ അടയ്ക്കണോ, പിഴ നോട്ടീസിനെതിരെ കോടതിയിൽ പോകണോ എന്നതിൽ സിപിഎം തീരുമാനമെടുത്തിട്ടില്ല. കൊല്ലം വഴി കണ്ണടച്ച് വരാൻ കഴിയില്ലെന്ന് ഹൈക്കോടതി കഴിഞ്ഞ ദിവസം വിമർശിച്ചിരുന്നു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments