Friday, April 4, 2025

HomeNewsKeralaആശാവർക്കർമാരോട് സർക്കാർ കാണിക്കുന്നത് കടുത്ത മനുഷ്യാവകാശ ലംഘനം - പ്രകാശ് ചെന്നിത്തല

ആശാവർക്കർമാരോട് സർക്കാർ കാണിക്കുന്നത് കടുത്ത മനുഷ്യാവകാശ ലംഘനം – പ്രകാശ് ചെന്നിത്തല

spot_img
spot_img

തിരുവനന്തപുരം: വളരെ തുഛമായ വേതനത്തിന് സർക്കാരിൻ്റെ ഒട്ടനവധി കർമ്മ പരിപാടികൾ സാധാരണക്കാരിലേക്ക് എത്തിക്കുന്ന സംസ്ഥാനത്തെ പതിനായിരക്കണക്കിന് ആശാവർക്കർമാരോട് സർക്കാർ കാണിക്കുന്നത് കടുത്ത മനുഷ്യാവകാശ ലംഘനമാണെന്ന് ഹ്യൂമൻ റൈറ്റ്സ് പ്രൊട്ടക്ഷൻ മിഷൻ ദേശീയ അദ്ധ്യക്ഷൻ പ്രകാശ് ചെന്നിത്തല പറഞ്ഞു. തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിനു മുന്നിൽ നിരാഹാരമിരിക്കുന്ന ആശാവർക്കർമാരുടെ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈ വിഷയത്തിൽ അടിയന്തിരമായി ഇടപെട്ട് പരിഹാരം കാണണമെന്ന് പ്രധാന മന്ത്രി, മുഖ്യമന്ത്രി, കേന്ദ്ര ആരോഗ്യ മന്ത്രി  എന്നിവർക്ക് നിവേദനം സമർപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ദേശീയ ട്രഷറർ രവീന്ദ്രൻ കണ്ണങ്കൈ, സംസ്ഥാന ലീഗൽ സെക്രട്ടറി ആർ. ആർ. നായർ, മീഡിയ കോർഡിനേറ്റർ സാബു ശങ്കർ എന്നിവർ സംബന്ധിച്ചു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments