ആലപ്പുഴ: കായംകുളത്ത് മിലിട്ടറി മദ്യം ബിവറേജസ് മാതൃകയില്‍ വില്‍പന സംഭവത്തിൽ വിമുക്ത ഭടൻ ഒളിവിൽ. കടലൂർ സ്വദേശിയായ സുദാനന്ദനാണ് അറസ്റ്റിലായത്. 75 കുപ്പി മദ്യമാണ് ഇയാളുടെ വീട്ടിൽ നിന്നും പിടിച്ചെടുത്തത്. സൈനികർക്ക് വിതരണം ചെയ്യുന്ന മദ്യം ഉയർന്ന വിലയ്ക്ക് വിൽക്കുന്നുവെന്ന പരാതി ഉയർന്നതിനെ തുടർന്നായിരുന്നു എക്സൈസിന്റെ പരിശോധന.
75 കുപ്പികളിലായി 57 ലിറ്റർ മദ്യമാണ് ഉണ്ടായിരുന്നത്. സ്വന്തം കോട്ടയ്ക്ക് പുറമേ ഇയാൾ മറ്റ് സൈനികരുടെ കയ്യിൽ നിന്നും വിൽപ്പനയ്ക്കായി മദ്യം വാങ്ങിയിരുന്നു. ശേഷം ഇവ അമിതവിലയ്ക്കാണ് വിറ്റിരുന്നത്. വിമുക്ത ഭടന്റെ വീടായതിനാൽ പല ദിവസങ്ങളിൽ രഹസ്യ പരിശോധന നടത്തി മദ്യം ഉണ്ടെന്ന് ഉറപ്പു വരുത്തിയ ശേഷമായിരുന്നു റെയ്ഡ്.