Friday, November 22, 2024

HomeNewsIndiaസമരം ചെയ്തവർക്കെതിരെ നടപടി; മുതിർന്ന ജീവനക്കാരുടെ കരാർ അവസാനിപ്പിച്ച് എയർ ഇന്ത്യ

സമരം ചെയ്തവർക്കെതിരെ നടപടി; മുതിർന്ന ജീവനക്കാരുടെ കരാർ അവസാനിപ്പിച്ച് എയർ ഇന്ത്യ

spot_img
spot_img

കൂട്ട അവധിയിൽ പ്രവേശിച്ചതിനാൽ, വിമാന സർവീസുകൾ റദ്ദാക്കേണ്ടി വന്ന സാഹചര്യത്തിൽ ചില മുതിർന്ന ക്യാബിൻ ക്രൂ അംഗങ്ങളുടെ കരാർ അവസാനിപ്പിച്ച് എയർ ഇന്ത്യ എക്സ്പ്രസ് (Air India Express). ഡ്യൂട്ടിക്ക് റിപ്പോർട്ട് ചെയ്യാത്ത ജീവനക്കാരെ പിരിച്ചുവിട്ടതിന് പിന്നിലെ കാരണം പരാമർശിച്ച എയർലൈൻസ്, ബന്ധപ്പെട്ട വ്യക്തികൾ ‘നീതീകരിക്കാവുന്ന കാരണങ്ങളില്ലാതെ മുൻകൂട്ടി തയ്യാറെടുത്ത് ജോലിയിൽ നിന്ന് വിട്ടുനിന്നതായി’ അഭിപ്രായപ്പെട്ടു.

ഒരു ജീവനക്കാരന് അയച്ച പിരിച്ചുവിടൽ കത്തിൽ, അവസാന നിമിഷം നിരവധി ക്രൂ അംഗങ്ങൾ അസുഖം ബാധിച്ചതായി റിപ്പോർട്ട് ചെയ്തു എന്നും, ന്യായമായ കാരണങ്ങളൊന്നുമില്ലാതെ മുൻകൂട്ടി ആലോചിച്ചും യോജിച്ചും ജോലിയിൽ നിന്ന് വിട്ടുനിന്നതായി ഇത് വ്യക്തമാക്കുന്നതായും പറയുന്നു.

CNBC റിപ്പോർട്ട് പ്രകാരം, എയർ ഇന്ത്യ എക്‌സ്‌പ്രസ് ക്രൂ അംഗങ്ങളുടെ നടപടി വലിയ രീതിയിൽ വിമാനങ്ങൾ റദ്ദാക്കുന്നതിലേക്ക് നയിക്കുകയും, എയർലൈനിൻ്റെ ഷെഡ്യൂളിനെ ബാധിക്കുകയും, യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുകയും ചെയ്തു. അതിനാൽ, ബന്ധപ്പെട്ട ജീവനക്കാരുടെ കരാർ റദ്ദാക്കൽ എത്രയും വേഗം പ്രാബല്യത്തിൽ വന്നതായും കത്തിൽ ചൂണ്ടിക്കാട്ടി.

80-ലധികം വിമാനങ്ങൾ റദ്ദാക്കിയതിനെക്കുറിച്ച് പ്രസ്താവന പുറപ്പെടുവിച്ച എയർ ഇന്ത്യ എക്‌സ്‌പ്രസ് സിഇഒ അലോക് സിംഗ്, പെട്ടെന്നുണ്ടായ പ്രതിസന്ധിയെ തുടർന്ന് അടുത്ത കുറച്ച് ദിവസങ്ങളിൽ വിമാന സർവീസുകൾ കുറയ്ക്കുമെന്ന് അറിയിച്ചു.

എയർഏഷ്യയുമായുള്ള ലയന പ്രക്രിയയിൽ, മുൻ എയർഏഷ്യ ഇന്ത്യയിൽ നിന്നുള്ള ജീവനക്കാർക്ക് മുൻഗണന ലഭിച്ചിരുന്നെന്നും, നിയമനങ്ങളിലും കരാർ വ്യവസ്ഥകളിലും വിവേചനം കാണിക്കുന്നതായും ആരോപിച്ച് എയർ ഇന്ത്യ എക്സ്പ്രസ് ക്യാബിൻ ക്രൂ പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു. ഇതിനു പിന്നാലെയാണ് കൂട്ട അവധി ഉണ്ടാവുകയും വിമാന സർവീസുകൾ റദ്ദാവുകയും ചെയ്തത്.

സർക്കാർ ഇടപെടലിനെ തുടർന്ന് സിവിൽ ഏവിയേഷൻ മന്ത്രാലയം വിമാന കമ്പനിയിൽ നിന്നും റിപ്പോർട്ട് തേടുകയും, ഡൽഹിയിലെ റീജിയണൽ ലേബർ കമ്മീഷണർ പ്രശ്‌നങ്ങൾ പരിഹരിക്കാൻ കമ്പനിയെ അറിയിക്കുകയുമുണ്ടായി.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments