Monday, December 23, 2024

HomeNewsIndiaകുഞ്ഞ് ആണോ പെണ്ണോ എന്നറിയാൻ 8 മാസം ഗർഭിണിയായ ഭാര്യയുടെ വയർ അരിവാൾ ഉപയോഗിച്ച് കീറി;...

കുഞ്ഞ് ആണോ പെണ്ണോ എന്നറിയാൻ 8 മാസം ഗർഭിണിയായ ഭാര്യയുടെ വയർ അരിവാൾ ഉപയോഗിച്ച് കീറി; ഭർത്താവിന് ജീവപര്യന്തം

spot_img
spot_img

ജനിക്കാൻ പോകുന്ന കു‍ഞ്ഞ് ആണോ പെണ്ണോ എന്നറിയാൻ എട്ടുമാസം ഗർഭിണിയായ ഭാര്യയുടെ വയർ അരിവാൾ ഉപയോഗിച്ച് കീറി നോക്കിയ ഭർത്താവിന് ജീവപര്യന്തം ശിക്ഷ വിധിച്ച് കോടതി. യുപിയിലെ ബുദൗനിലാണ് സംഭവം. 2020 സെപ്റ്റംബറിലായിരുന്നു കേസിനാസ്പദമായ സംഭവം. പന്നാ ലാൽ എന്നയാളാണ് തന്റെ ഭാര്യ അനിതയുടെ വയർ കീറി നോക്കിയത്.

ഇരുവരും വിവാഹിതരായിട്ട് 22 വർഷം കഴിഞ്ഞിരുന്നു. അഞ്ച് പെൺമക്കളുമുണ്ട്. ആൺ കുഞ്ഞ് വേണമെന്ന് പറഞ്ഞ് ഇയാൾ നിരന്തം ഭാര്യയോട് വഴക്കിട്ടിരുന്നു. അനിതയുടെ മാതാപിതാക്കൾ ഇടപെട്ട് വഴക്ക് അവസാനിപ്പിക്കാൻ ശ്രമിച്ചെങ്കിലും ആൺകുഞ്ഞിന്റെ അച്ഛനാകാൻ വേണമെങ്കിൽ അനിതയെ വിവാഹമോചനം ചെയ്ത് മറ്റൊരു പെൺകുട്ടിയെ വിവാഹം ചെയ്യുമെന്നും ഇയാൾ ഭീഷണിമുഴക്കിയിരുന്നു.

സംഭവം നടന്ന സമയത്തും പിറക്കാൻ പോകുന്ന കുഞ്ഞ് ആണോ പെണ്ണോ എന്നതിനെ ചൊല്ലി ഇരുവരും വഴക്കിട്ടു. തര്‍ക്കം മൂത്തതോടെ ഇപ്പോള്‍ തന്നെ വയർ കീറി നോക്കുമെന്ന് ഭീഷണിപ്പെടുത്തി. അനിത എതിർത്തതോടെ കൊല്ലുമെന്നും ഭീഷണിപ്പെടുത്തി.

ഓടിമാറാൻ ശ്രമിച്ച അനിതയെ കടന്നുപിടിച്ച് അരിവാളെടുത്ത് ഇയാൾ വയർ കീറുകയായിരുന്നുവെന്ന് എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു. ആഴത്തിലുള്ള മുറിവിനെ തുടർന്ന് കുടലടക്കം പുറത്തുവന്നിരുന്നു. ഇതും താങ്ങിപിടിച്ച് യുവതി റോഡിലേക്ക് ഓടി. സമീപത്തുണ്ടായിരുന്ന അനിതയുടെ സഹോദരൻ നിലവിളികേട്ട് രക്ഷക്കെത്തുകയായിരുന്നു. പിന്നാലെ പന്നാലാൽ അവിടെ നിന്ന് ഓടിരക്ഷപ്പെട്ടു.

ആശുപത്രിയിലെത്തിച്ച അനിത മരണത്തെ അതിജീവിച്ചെങ്കിലും വയറ്റിലുണ്ടായിരുന്ന കുഞ്ഞ് മരിച്ചിരുന്നു. അതേസമയം, പന്നാ ലാൽ ആഗ്രഹിച്ചതുപോലെ ആൺ കു‍ഞ്ഞ് തന്നെയായിരുന്നു അനിതയുടെ വയറ്റിലുണ്ടായിരുന്നത്.

തന്റെ സഹോദരന്മാരുമായി സ്വത്ത് തർക്കത്തിൽ ഏർപ്പെട്ടിരിക്കുന്നതിനാൽ തന്നെ തെറ്റായി പ്രതിയാക്കാനാണ് ഭാര്യ സ്വയം മുറിവേൽപ്പിച്ചതെന്ന് പ്രതി പന്നാ ലാൽ കോടതിയിൽ വാദിച്ചുനോക്കിയെങ്കിലും ഫലം കണ്ടില്ല.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments