Monday, June 24, 2024

HomeNewsKeralaവാഹന പരിശോധനയ്ക്കിടെ എസ് ഐയെ ഇടിച്ചുവീഴ്ത്തി; തൃത്താലയിൽ 19കാരൻ ഒളിവിൽ

വാഹന പരിശോധനയ്ക്കിടെ എസ് ഐയെ ഇടിച്ചുവീഴ്ത്തി; തൃത്താലയിൽ 19കാരൻ ഒളിവിൽ

spot_img
spot_img

പാലക്കാട്: തൃത്താലയിൽ വാഹന പരിശോധനക്കിടെ ഗ്രേഡ് എസ് ഐയെ വാഹനം ഇടിച്ചു തെറിപ്പിച്ചു. പരിക്കേറ്റ ശശികുമാറിനെ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഞാങ്ങാട്ടിരി സ്വദേശി അഭിലാഷിന്റെ ഉടമസ്ഥതയിലുള്ള വോക്സ് വാഗൺ പോളോ കാർ ആണ് പൊലീസുകാരനെ ഇടിച്ചിട്ടത്.

ശനിയാഴ്ച്ച രാത്രി പത്ത് മണിയോടെ തൃത്താല വെള്ളിയാങ്കല്ല് മംഗലം ഭാഗത്തായിരുന്നു സംഭവം. വെള്ളിയാങ്കല്ല് പുഴയുടെ സമീപത്ത് ആളൊഴിഞ്ഞ ഭാഗത്ത് കാർ നിർത്തിയിട്ടിരിക്കുന്നത് കണ്ടതോടെയാണ് പൊലീസ് ആ ഭാഗത്തേക്ക് പരിശോധനയ്ക്ക് എത്തിയത്. പൊലീസിനെ കണ്ടതോടെ കാറിന് പുറത്തുണ്ടായിരുന്ന യുവാക്കൾ കാറിൽ കയറി വാഹനം മുന്നോട്ടെടുത്തു.

ഇടിച്ചിട്ട ഉടനെ കടന്നുകളഞ്ഞ വാഹനത്തിന്റെ നമ്പർ നാട്ടുകാരുടെ സഹായത്തോടെ കണ്ടെത്തി പരിശോധന നടത്തിയപ്പോളാണ് അഭിലാഷിന്റേതാണ് വാഹനം എന്ന് കണ്ടെത്തിയത്. അഭിലാഷിന്റെ മകൻ 19 കാരൻ അലൻ ആണ് വാഹനം ഓടിച്ചിരുന്നത്. പൊലീസ് എത്തിയപ്പോളേക്കും വാഹനം വീട്ടിൽ പാർക്ക് ചെയ്ത് അലൻ കടന്നുകളയുകയായിരുന്നു. അലന്റെ മൊബൈൽ ഫോണും ഈ സമയം മുതൽ സ്വിച്ച് ഓഫ് ആണ്.

അലൻ വീട്ടിലേക്ക് എത്തിയ ദൃശ്യങ്ങൾ സിസിടിവിയിൽ ഉണ്ടെങ്കിലും തുടർന്ന് സിസിടിവി കണക്ഷൻ വിച്ഛേദിച്ചിരിക്കുകയാണ്. വാഹന ഉടമയെ വിളിച്ച് വരുത്തി പൊലീസ് വിവരങ്ങൾ ശേഖരിച്ചു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments