Saturday, September 28, 2024

HomeNewsKeralaകണ്ണൂരിൽ റോഡരികിൽ സ്റ്റീൽ ബോംബ് കണ്ടെത്തി; പാനൂരില്‍ സ്‌ഫോടകവസ്തു പൊട്ടിത്തെറിച്ചു

കണ്ണൂരിൽ റോഡരികിൽ സ്റ്റീൽ ബോംബ് കണ്ടെത്തി; പാനൂരില്‍ സ്‌ഫോടകവസ്തു പൊട്ടിത്തെറിച്ചു

spot_img
spot_img

കണ്ണൂര്‍: കണ്ണൂരിൽ റോഡരികിൽ നിന്ന് ബോംബ് കണ്ടെടുത്തു. ന്യൂമാഹി പെരിങ്ങാടിയിലെ റോഡരികിൽ നിന്നാണ് സ്റ്റീൽ ബോംബ് കണ്ടെത്തിയത്. എന്നാല്‍ ഇത് സ്റ്റീൽ ബോംബ് തന്നെ ആണെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടില്ല. പരിശോധന തുടരുകയാണ്.ഇന്നലെ കൂത്തുപറമ്പിലും സ്റ്റീൽ ബോംബ് കണ്ടെത്തിയിരുന്നു. ആളൊഴിഞ്ഞ പറമ്പിൽ നിന്നായിരുന്നു ഇന്നലെ ബോംബുകൾ കണ്ടെത്തിയിരുന്നു. എരഞ്ഞോളിയിൽ നടന്ന ബോംബ് സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തിൽ നടത്തിയ തെരച്ചിലിലാണ് ബോംബ് കണ്ടെത്തിയത്.അതിനിടെ പാനൂർ ചെണ്ടയാട് റോഡിൽ സ്ഫോടകവസ്തു പൊട്ടിത്തെറിച്ചത് പരിഭ്രാന്തി പരത്തി. പൊട്ടിയത് ഏറുപടക്കമെന്നാണ് പൊലീസ് പറയുന്നത്. ആരാണ് ഇത് എറിഞ്ഞ് പൊട്ടിച്ചതെന്ന് വ്യക്തമല്ല. ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് പൊട്ടിത്തെറിയുണ്ടായത്. പ്രദേശത്തെ ഒരു വീടിന് നേരെ മാസങ്ങൾക്ക് മുമ്പ് ബോംബേറുണ്ടായിരുന്നു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments