Friday, July 5, 2024

HomeNewsKeralaകെ. രാധാകൃഷ്ണന്‍ സിപിഎം ലോക്സഭാ കക്ഷി നേതാവ്

കെ. രാധാകൃഷ്ണന്‍ സിപിഎം ലോക്സഭാ കക്ഷി നേതാവ്

spot_img
spot_img

സിപിഎം ലോക്സഭാ കക്ഷി നേതാവായി കെ രാധാകൃഷ്ണനെ തിരഞ്ഞെടുത്തു. ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ഇക്കാര്യം ചൂണ്ടിക്കാട്ടി സ്പീക്കര്‍ക്ക് കത്ത് നല്‍കി. ലോക്സഭയില്‍ സിപിഎമ്മിന് നാല് എംപിമാരാണുള്ളത്. ആലത്തൂര്‍ എം പിയാണ് കെ രാധാകൃഷ്ണന്‍. രമ്യാ ഹരിദാസിനെതിരെ പരാജയപ്പെടുത്തിയാണ് കെ രാധാകൃഷ്ണന്‍ വിജയിച്ചത്. 20,143 വോട്ടുകള്‍ ഭൂരിപക്ഷം നേടിയാണ് വിജയം.

മുന്‍ മന്ത്രിയും സിപിഎം കേന്ദ്ര കമ്മിറ്റിയംഗവുമായ കെ രാധാകൃഷ്ണന്‍ പൊതുരംഗത്തെത്തിയത് വിദ്യാർത്ഥി -യുവജന പ്രസ്ഥാനത്തിലൂടെയാണ്. നാല് തവണ നിയമസഭ അംഗമായി. ഒരേ മണ്ഡലമായ ചേലക്കരയില്‍നിന്നാണ് വിജയം.

ഡിവൈഎഫ്‌ഐ സംസ്ഥാന കമ്മിറ്റിയംഗമായിരുന്നു. 2008ല്‍ സിപിഎം സംസ്ഥാന കമ്മിറ്റിയംഗമാവുകയും 2018ല്‍ കേന്ദ്രക്കമ്മിറ്റിയംഗവുമായി. 1991ല്‍ വള്ളത്തോള്‍ നഗര്‍ ഡിവിഷനില്‍ നിന്ന് ജില്ലാ കൗണ്‍സിലിലേക്ക് തെരഞ്ഞെടുക്കപ്പെട്ടാണ് പാര്‍ലമെന്ററി ജീവിതത്തിന് തുടക്കമായത്.

ആദ്യമായി 1996ലാണ് അദ്ദേഹം ചേലക്കരയില്‍ നിന്ന് നിയമസഭയിലെത്തിയത്. തുടര്‍ന്ന് 2001, 2006, 2011, 2021ലും വിജയിച്ചുകയറി. ആദ്യമായി നിയമസഭയിലെത്തിയ രാധാകൃഷ്ണന്‍ 1996ല്‍ നായനാര്‍ മന്ത്രിസഭയില്‍ പട്ടികജാതി -വര്‍ഗ ക്ഷേമമന്ത്രിയായി. 2001ല്‍ പ്രതിപക്ഷത്തിന്റെ ചീഫ് വിപ്പായി. 2006ല്‍ നിയമസഭ സ്പീക്കറുമായി.

സിപിഎം തൃശൂര്‍ ജില്ലാ സെക്രട്ടറിയായും എല്‍ഡിഎഫ് ജില്ലാ കണ്‍വീനറായും പ്രവര്‍ത്തിച്ചിരുന്നു. ദളിത് ശോഷന്‍ മുക്തി മഞ്ച് അഖിലേന്ത്യാ പ്രസിഡന്റ്, ഫാം വര്‍ക്കേഴ്സ് യൂണിയന്‍ (സിഐടിയു) സംസ്ഥാന പ്രസിഡന്റ്, കേരള സംസ്ഥാന കളിമണ്‍ പാത്ര നിര്‍മാണ തൊഴിലാളി യൂണിയന്‍ സംസ്ഥാന പ്രസിഡന്റ് തുടങ്ങിയ സ്ഥാനങ്ങളും അദ്ദേഹം വഹിച്ചിട്ടുണ്ട്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments