Wednesday, July 3, 2024

HomeNewsIndiaഭാരതീയ ന്യായ സംഹിത പ്രാബല്യത്തില്‍; ആദ്യ കേസ് രജിസ്റ്റര്‍ ചെയ്തത് ഡല്‍ഹിയിലെ തെരുവോര കച്ചവടക്കാരനെതിരേ

ഭാരതീയ ന്യായ സംഹിത പ്രാബല്യത്തില്‍; ആദ്യ കേസ് രജിസ്റ്റര്‍ ചെയ്തത് ഡല്‍ഹിയിലെ തെരുവോര കച്ചവടക്കാരനെതിരേ

spot_img
spot_img

രാജ്യത്ത് പുതിയതായി പ്രാബല്യത്തില്‍ വന്ന ഭാരതീയ ന്യായസംഹിത പ്രകാരമുള്ള ആദ്യ കേസ് ഡല്‍ഹിയില്‍ രജിസ്റ്റര്‍ ചെയ്തു. ഡല്‍ഹിയിലെ വഴിയോര കച്ചവടക്കാരനെതിരെയാണ് ആദ്യ കേസ് രജിസ്റ്റര്‍ ചെയ്തത്. ഭാരതീയ ന്യായ സംഹിതയിലെ 285ാം വകുപ്പു പ്രകാരമാണ് കേസെടുത്തത്. ഡല്‍ഹി റെയില്‍വേ സ്റ്റേഷനിലെ നടപ്പാത കൈയ്യേറി കച്ചവടം നടത്തി എന്നാരോപിച്ചാണ് വഴിയോര കച്ചവടക്കാരനെതിരെ കേസെടുത്തിരിക്കുന്നത്.

ഞായറാഴ്ച രാത്രി പട്രോളിംഗിനെത്തിയ പോലീസ് ഉദ്യോഗസ്ഥര്‍ വഴിയോര കച്ചവടക്കാരന്‍ നടപ്പാതയില്‍ വെള്ളക്കുപ്പിയും ഗുഡ്കയും വില്‍ക്കുന്നത് തടഞ്ഞിരുന്നു. നടപ്പാതയില്‍ നിര്‍മ്മിച്ചിരിക്കുന്ന താല്‍ക്കാലിക സ്റ്റാള്‍ എടുത്തുമാറ്റാനും കച്ചവടക്കാരനോട് പോലീസ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ സ്റ്റാള്‍ എടുത്തുമാറ്റാന്‍ കച്ചവടക്കാരന്‍ തയ്യാറാകാതെ വന്നതോടെയാണ് ഇയാള്‍ക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് കേസെടുത്തത്.

പഴയ ഇന്ത്യന്‍ പീനല്‍ കോഡ്, കോഡ് ഓഫ് ക്രിമിനല്‍ പ്രൊസീജിയര്‍, ഇന്ത്യന്‍ എവിഡന്‍സ് ആക്ട് തുടങ്ങിയവയ്ക്ക് പകരമായി ഭാരതീയ ന്യായ സംഹിത, ഭാരതീയ നാഗരിക് സുരക്ഷ സംഹിത, ഭാരതീയ സാക്ഷ്യ അധിനിയം എന്നീ നിയമങ്ങള്‍ ജൂലായ് 1 തിങ്കളാഴ്ച മുതല്‍ രാജ്യവ്യാപകമായി പ്രാബല്യത്തില്‍ വന്നിരിക്കുകയാണ്. ഇത് ഇന്ത്യയുടെ ക്രിമിനല്‍ നീതിന്യായ വ്യവസ്ഥയില്‍ കാര്യമായ മാറ്റം വരുത്തുകയും കൊളോണിയല്‍ കാലത്തെ നിയമനിര്‍മാണങ്ങളെ മാറ്റി സ്ഥാപിക്കുകയും ചെയ്യും.

സീറോ എഫ്‌ഐആര്‍, പോലീസ് പരാതികളുടെ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍, എന്നിവയുമായി ബന്ധപ്പെട്ട വകുപ്പുകളും പുതിയ നിയമസംഹിതയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പുതിയ നിയമസംഹിത കൊളോണിയല്‍ കാലത്തെ നിയമങ്ങളില്‍ നിന്ന് വ്യത്യസ്തമായി ജനങ്ങള്‍ക്ക് നീതി ലഭ്യമാക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു. ’’ ഈ നിയമങ്ങള്‍ ഇന്ത്യക്കാര്‍ക്ക് വേണ്ടി ഇന്ത്യക്കാര്‍ നിര്‍മ്മിച്ചതാണ്. കൊളോണിയല്‍ ക്രിമിനല്‍ നിയമങ്ങള്‍ക്ക് ഒരു ബദലാണ് പുതിയ നിയമസംഹിത,’’ അദ്ദേഹം പറഞ്ഞു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments