Wednesday, July 3, 2024

HomeNewsKeralaമമ്മൂട്ടിയുടെ ബുൾബുൾ ഫോട്ടോ ലേലം ചെയ്തു; മൂന്ന് ലക്ഷം രൂപയ്ക്ക് വിളിച്ചെടുത്തത് കോട്ടക്കൽ സ്വദേശിയായ വ്യവസായി

മമ്മൂട്ടിയുടെ ബുൾബുൾ ഫോട്ടോ ലേലം ചെയ്തു; മൂന്ന് ലക്ഷം രൂപയ്ക്ക് വിളിച്ചെടുത്തത് കോട്ടക്കൽ സ്വദേശിയായ വ്യവസായി

spot_img
spot_img

അത്തരത്തിൽ താരം പകര്‍ത്തിയ ഒരു ചിത്രമാണ് ഇന്ന് സോഷ്യൽ മീഡിയകളിലും വാർത്തകളിലും ഇടം നേടുന്നത്.നാട്ടു ബുൾബുള്ളിന്റെ ചിത്രമാണ് ഇത്.എന്നാൽ‌ ഇത്തവണ താരം പകർത്തിയ ചിത്രം ലേലം ചെയ്തു. ഒരു ലക്ഷം രൂപ അടിസ്ഥാന വിലയിട്ട ചിത്രം മൂന്ന് ലക്ഷം രൂപയ്ക്ക് കോട്ടക്കൽ സ്വദേശിയായ അച്ചു ഉള്ളാട്ടിലാണ് സ്വന്തമാക്കിയത്.

ഖത്തർ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ലീനാ ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ ചെയർമാനാണ് അച്ചു ഉള്ളാട്ടിൽ. പുതിയതായി നിർമ്മിക്കുന്ന ആഡംബര ഹോട്ടലിന്‍റെ ചുമരില്‍ ചിത്രം പ്രദർശിപ്പിക്കാനാണ് തീരുമാനം.ലേലത്തിൽ കിട്ടുന്ന തുക ഇന്ദുചൂഡൻ ഫൗണ്ടേഷന് കൈമാറുമെന്ന് മമ്മൂട്ടി നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. പ്രശസ്ത ഫോട്ടോ​ഗ്രാഫറായ ഇന്ദുചൂഡന്റെ പേരിലുള്ള ഇന്ദുചൂഡൻ ഫൗണ്ടേഷനും ഞാറ്റുവേല എന്ന സംഘടനയും ചേർന്ന് നടത്തുന്ന ഫോട്ടോ പ്രദർശനത്തിലാണ് മമ്മൂട്ടി ഫോട്ടോ വച്ചത്.

‘പാടി പറക്കുന്ന മലയാളം’ എന്ന പേരിൽ കേരളത്തിലെ കിളികളുടെ ഫോട്ടോ​ഗ്രഫി പ്രദർശനമാണ് നടക്കുന്നത്. എറണാകുളം ദർബാർ ഹാളിലാണ് പ്രദര്‍ശനം നടന്നത്.മമ്മൂട്ടിയുടെ കയ്യൊപ്പോട് കൂടിയാണ് ചിത്രം പ്രദർശിപ്പിച്ചിരിക്കുന്നത്. തുടർന്ന് ഇന്നാണ് ഈ ചിത്രം ലേലം ചെയ്യും. ലേലത്തിൽ കിട്ടിയ തുക എത്രയാണെങ്കിലും അത് ഫൗണ്ടേഷന് വേണ്ടി മമ്മൂട്ടി ഡോണേറ്റും ചെയ്തിട്ടുണ്ട്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments