Monday, July 8, 2024

HomeNewsKeralaഭൂമി വിൽപ്പന വിവാദത്തിൽ ഡിജിപിക്കെതിരെ ആഭ്യന്തരവകുപ്പ് അന്വേഷണം

ഭൂമി വിൽപ്പന വിവാദത്തിൽ ഡിജിപിക്കെതിരെ ആഭ്യന്തരവകുപ്പ് അന്വേഷണം

spot_img
spot_img

ഭൂമി വിൽപ്പന വിവാദത്തിൽ ആഭ്യന്തരവകുപ്പ് സംസ്ഥാന ഡിജിപി ഷെയ്ക്ക് ദർവേശ് സാഹിബിനെതിരെ അന്വേഷണം തുടങ്ങി. പരാതിക്കാരനായ ഉമർ ഷരീഫിൽ നിന്ന് സ്പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥർ രേഖകൾ ശേഖരിച്ചു. ഡിജിപി ഷെയ്ക്ക് ദർവേശ് സാഹിബിൻ്റെ ഭാര്യ എസ്. ഫരീദ ഫാത്തിമയുടെ ഉടമസ്ഥതയിലുള്ള തിരുവനന്തപുരം പേരൂർക്കട മണികണ്ഠേശ്വരത്തെ 10.8 സെൻറ് ഭൂമി കോടതി ജപ്തി ചെയ്തിരുന്നു. ബാധ്യത മറച്ചുവച്ച് ഭൂമി വിൽപ്പന നടത്താൻ ശ്രമിച്ചിരുന്നു എന്നാണ് ആരോപണം.

ദർവേഷ് സാഹിബിനും ഭാര്യയ്ക്കും എതിരായ കോടതി വിധിയും ബന്ധപ്പെട്ട പരാതിയും സർക്കാർ പരിശോധിക്കുന്നു. 74 ലക്ഷം രൂപയ്ക്കു ഭൂമി വിൽക്കാൻ സമ്മതിക്കുകയും മുൻകൂറായി 30 ലക്ഷം വാങ്ങുകയും ചെയ്ത ശേഷം ഡിജിപിയും ഭാര്യയും കരാർ വ്യവസ്ഥ ലംഘിച്ചെന്ന് ആരോപിച്ച്, കരാറിൽ ഉൾപ്പെട്ട വഴുതക്കാട് ഡിപിഐ ജംക്‌ഷനു സമീപം ടി.ഉമർ ഷെരീഫ് മുഖ്യമന്ത്രിക്ക് കഴിഞ്ഞ മാസം ഓൺലൈനായി പരാതി നൽകിയിരുന്നു.

കഴിഞ്ഞയാഴ്ചത്തെ മന്ത്രിസഭായോഗം ദർവേഷ് സാഹിബിന് സംസ്ഥാന പൊലീസ് മേധാവിയായി ഒരു വർഷം കൂടി കാലാവധി നീട്ടി നൽകിയിരുന്നു. ചുമതലയേറ്റ 2023 ജൂലൈ ഒന്ന് മുതല്‍ രണ്ട് വര്‍ഷത്തേക്കായിരുന്നു നിയമനം. അടുത്ത മാസം 31ന് വിരമിക്കാനിരിക്കെയാണ് കാലാവധി നീട്ടി നല്‍കാൻ തീരുമാനിച്ചത്. ഇതോടെ 2025 ജൂണ്‍ വരെ അദ്ദേഹത്തിന് തുടരാനാകും. നിലവിലുള്ള സുപ്രീം കോടതി ഉത്തരവ് കണക്കിലെടുത്താണ് തീരുമാനം. സംസ്ഥാന പൊലീസിനെ അച്ചടക്കം പഠിപ്പിക്കാൻ ദർവേഷ് സഹിബ് കാര്യക്ഷമമായുള്ള ഇടപെടൽ നടത്തിയെന്നാണ് ആഭ്യന്തര വകുപ്പിന്റെ ഉൾപ്പെടെയുള്ള വിലയിരുത്തലിലാണ് സർക്കാർ തീരുമാനം എന്നാണ് സൂചന. അതിന് പിന്നാലെയാണ് പരാതി പുറത്തുവന്നത്.

പരാതി ആഭ്യന്തര അഡീഷനൽ ചീഫ് സെക്രട്ടറി പരിശോധിക്കുമെന്ന മറുപടിയാണു ലഭിച്ചത്. ഇതേ ആവശ്യവുമായി മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയെ സമീപിച്ച കാര്യം പരാതിക്കാരൻ മാധ്യമങ്ങളോടു വെളിപ്പെടുത്തി. സംസ്ഥാന– കേന്ദ്ര ഇന്റലിജൻസ് വിഭാഗങ്ങളും ഇടപാടിനെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിച്ചു. ഡിജിപിയുടെ ഭാര്യയുടെ പേരിൽ പേരൂർക്കട വില്ലേജിൽ വട്ടിയൂർക്കാവ് മണികണ്ഠേശ്വരത്തെ 10.8 സെന്റ് ഭൂമി വിൽക്കാനാണ് 2023 ജൂൺ 22ന് ഉമർ ഷെരീഫുമായി കരാ‍ർ ഒപ്പിട്ടത്.

ഇതിൽ 2 സാക്ഷികളിലൊരാൾ ഡിജിപിയാണ്. അസൽ ആധാരം ലഭിക്കാതെ വന്നതോടെ, 26 ലക്ഷം രൂപയുടെ ബാങ്ക് ബാധ്യത ഉണ്ടെന്നു മനസ്സിലാക്കി കരാർ ലംഘനം ആരോപിച്ച് പണം തിരികെ ചോദിക്കുകയും കോടതിയെ സമീപിക്കുകയുമായിരുന്നുവെന്ന് ഉമർ ഷെരീഫ് പറയുന്നു. തുടർന്നാണു വ്യവസ്ഥകളോടെ ഭൂമി ജപ്തി ചെയ്യാൻ തിരുവനന്തപുരം അഡീഷനൽ സബ് കോടതി മേയ് 25ന് ഉത്തരവിട്ടത്.

കരാർ ഒപ്പിട്ട ദിവസമാണ് ആദ്യ അഡ്വാൻസായി 15 ലക്ഷം രൂപ ബാങ്ക് വഴി നൽകിയതെന്നും വീണ്ടും ആവശ്യപ്പെട്ടതോടെ 4 ദിവസത്തിനു ശേഷം 10 ലക്ഷം രൂപ കൂടി ഇങ്ങനെ നൽകിയെന്നും പരാതിക്കാരൻ പറയുന്നു. മൂന്നാമത് പണം ചോദിച്ചപ്പോൾ 2023 ജൂലൈ ഒന്നിന് ഡിജിപിക്ക് നേരിട്ട് 5 ലക്ഷം രൂപ നൽകിയത് അദ്ദേഹത്തിന്റെ ഔദ്യോഗിക ചേംബറിലാണെന്ന ആരോപണവും മുഖ്യമന്ത്രിക്കുള്ള പരാതിയിലുണ്ട്.

ഭൂമി ഇടപാടുമായി ബന്ധപ്പെട്ടു തന്റെ ഭാഗത്തു തെറ്റൊന്നും സംഭവിച്ചിട്ടില്ലെന്നും തനിക്കാണു നഷ്ടം സംഭവിച്ചതെന്നുമുള്ള നിലപാടിലാണ് ഡിജിപി. കൃത്യമായ കരാറോടെയാണ് വിൽപനയിൽ ഏർപ്പെട്ടതെന്നും ഭൂമിക്കു വായ്പ ഉണ്ടായിരുന്ന കാര്യം മുൻകൂട്ടി അറിയിച്ചിരുന്നു എന്ന് ഡിജിപി പറഞ്ഞതായി വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments