Monday, July 8, 2024

HomeNewsKeralaസര്‍ക്കാര്‍ ഓഫീസിൽ പാട്ടിനൊപ്പം റീൽസ് ചിത്രീകരിച്ച 8 ഉദ്യോഗസ്ഥര്‍ക്ക് നോട്ടീസ്

സര്‍ക്കാര്‍ ഓഫീസിൽ പാട്ടിനൊപ്പം റീൽസ് ചിത്രീകരിച്ച 8 ഉദ്യോഗസ്ഥര്‍ക്ക് നോട്ടീസ്

spot_img
spot_img

ഇത് റീൽസുകളുടെ കാലമാണ്. എന്നാൽ റീൽസ് ചിത്രീകരിച്ച് പണി വാങ്ങിയിരിക്കുകയാണ് ഇപ്പോൾ ഒരു കൂട്ടം സർക്കാർ ഉദ്യോഗസ്ഥർ. തിരുവല്ല നഗരസഭയിലെ റവന്യൂ വിഭാഗത്തിലെ സ്ത്രീകളടക്കമുള്ള ജീവനക്കാര്‍ ഓഫീസിനുള്ളിൽ വച്ച് ചിത്രീകരിച്ച റീൽസാണ് ഇപ്പോൾ അവർക്ക് തന്നെ പാരയായിരിക്കുന്നത്.  സർക്കാർ ഓഫീസിനുള്ളിൽ റീൽസ് ചിത്രീകരിച്ച എട്ട് ഉദ്യോഗസ്ഥർക്ക്  കാരണം കാണിക്കൽ നോട്ടീസ് അയച്ചിരിക്കുകയാണ് നഗരസഭാ സെക്രട്ടറി.

‘ദേവദൂതൻ’ എന്ന മോഹൻലാൽ ചിത്രത്തിലെ ‘പൂവേ പൂവേ പാലപ്പൂവേ..’ എന്ന ഗാനമാണ് ഇവർ റീൽസ് ചിത്രീകരിക്കാനായി ഉപയോഗിച്ചിരിക്കുന്നത്. ഈ ഗാനത്തിലെ;‘താഴ്വാരങ്ങള്‍ പാടുമ്പോള്‍ താമരവട്ടം തളരുമ്പോള്‍..’ എന്ന് തുടങ്ങുന്ന ഭാഗമാണ് ഇവർ റീൽസ് ചിത്രീകരിക്കാൻ ഉപയോഗിച്ചത്.

തിരുവല്ല നഗരസഭയിലെ റവന്യൂ വിഭാഗത്തിലെ സ്ത്രീകളടക്കമുള്ള ജീവനക്കാരോടാണ് നഗരസഭാ സെക്രട്ടറി വിശദീകരണം തേടിയത്. മൂന്ന് ദിവസത്തിനുള്ളിൽ വിശദീകരണം നൽകണമെന്ന് നോട്ടീസിൽ പറയുന്നു. വിശദീകരണം തൃപ്തികരമല്ലെങ്കിൽ കർശന അച്ചട ഉണ്ടാകുമെന്നും നോട്ടീസിൽ പറയുന്നു. തമാശയ്ക്ക് ഉദ്യോഗസ്ഥർ ചിത്രീകരിച്ച ദൃശ്യം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഇതിനുപിന്നാലെയാണ് ഉദ്യോഗസ്ഥർക്കെതിരെ സെക്രട്ടറി നടപടി എടുത്തത്. റീൽസ് ചിത്രീകരിച്ചത് ഓഫീസ് സമയത്താണെങ്കിൽ സർവീസ് ചട്ടപ്രകാരം ഉദ്യോഗസ്ഥർ നടപടി നേരിടേണ്ടിവരും.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments