Friday, July 5, 2024

HomeNewsIndia'സര്‍ക്കാരില്‍ നിന്ന് 1.08 കോടി ധനസഹായം ലഭിച്ചു'; വീരമൃത്യു വരിച്ച അഗ്നിവീറിന്റെ കുടുംബം

‘സര്‍ക്കാരില്‍ നിന്ന് 1.08 കോടി ധനസഹായം ലഭിച്ചു’; വീരമൃത്യു വരിച്ച അഗ്നിവീറിന്റെ കുടുംബം

spot_img
spot_img

സര്‍ക്കാരില്‍ നിന്ന് 1.08 കോടി രൂപ ധനസഹായം ലഭിച്ചതായി കൃത്യനിര്‍വ്വഹണത്തിനിടെ വീരമൃത്യുവരിച്ച അഗ്നിവീറിന്റെ കുടുംബം. മഹാരാഷ്ട്രയില്‍ നിന്നുള്ള അഗ്നിവീറിന്റെ കുടുംബമാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

കഴിഞ്ഞ വര്‍ഷമാണ് ഇദ്ദേഹം വീരമൃത്യു വരിച്ചതെന്നും കുടുംബം പറഞ്ഞു. കൃത്യനിര്‍വ്വഹണത്തിനിടെ വീരമൃത്യു വരിക്കുന്ന അഗ്നിവീര്‍ ജവാന്‍മാരുടെ കുടുംബത്തിന് 1 കോടി രൂപ ധനസഹായം നല്‍കുമെന്ന് കേന്ദ്ര പ്രതിരോധ വകുപ്പ് മന്ത്രി രാജ് നാഥ് സിംഗ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഈ പശ്ചാത്തലത്തിലാണ് കുടുംബത്തിന്റെ പ്രതികരണം.

മഹാരാഷ്ട്രയിലെ ബുല്‍ധാന ജില്ലയിലെ പിംപല്‍ഗാവ് സരായ് സ്വദേശിയായ അക്ഷയ് ഗവാട്ടെ സിയാച്ചിനിലെ ഡ്യൂട്ടിയ്ക്കിടെ 2023 ഒക്ടോബര്‍ 21ന് വീരമൃത്യു വരിക്കുകയായിരുന്നു.

അക്ഷയ്‌യുടെ മരണത്തിന് ശേഷം ഇന്‍ഷുറന്‍സ് കവറേജ് തുകയായ 48 ലക്ഷം രൂപയും കേന്ദ്രസര്‍ക്കാരില്‍ നിന്ന് 50 ലക്ഷം രൂപയും സംസ്ഥാന സര്‍ക്കാരില്‍ നിന്ന് 10 ലക്ഷം രൂപയും ലഭിച്ചതായി അദ്ദേഹത്തിന്റെ പിതാവ് ലക്ഷ്മണ്‍ ഗവാട്ടെ പറഞ്ഞു. കൂടാതെ അക്ഷയ്‌യുടെ സഹോദരിയ്ക്ക് സര്‍ക്കാര്‍ വകുപ്പില്‍ ജോലി നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

അഗ്നിപഥ് പദ്ധതിയിലൂടെ റിക്രൂട്ട് ചെയ്യുന്ന സൈനികരെ ‘യൂസ് ആന്‍ഡ് ത്രോ’ തൊഴിലാളികളായാണ് കേന്ദ്രം കാണുന്നതെന്നും സേവനത്തിനിടെ മരിക്കുന്നവര്‍ക്ക് രക്തസാക്ഷി പദവി പോലും ലഭിക്കുന്നില്ലെന്നും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി വിമര്‍ശിച്ചിരുന്നു. തിങ്കളാഴ്ച ലോക്‌സഭയില്‍ വെച്ചായിരുന്നു രാഹുല്‍ പ്രസ്താവന നടത്തിയത്.

2022 ജൂലൈ 14നാണ് അഗ്നിപഥ് പദ്ധതി കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചത്. രാജ്യത്തെ പതിനേഴര വയസ്സ് ആയവരെ നാലു വര്‍ഷക്കാലത്തേക്ക് സൈനിക സേവനത്തിന്റെ ഭാഗമാക്കുന്നതാണ് പദ്ധതി. ഇങ്ങനെ തെരഞ്ഞെടുക്കപ്പെടുന്നവര്‍ ‘അഗ്‌നിവീര്‍’ എന്നറിയപ്പെടും

അഗ്‌നിവീരന്മാരായി തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 30,000 രൂപയാണ് ശമ്പളം. നാലു വര്‍ഷത്തിനു ശേഷം പിരിയുമ്പോള്‍ 11.71 ലക്ഷം രൂപ ലഭിക്കും. നിയമനം ലഭിച്ചവരില്‍നിന്ന് മികച്ച പ്രകടനം കാഴ്ചവെക്കുന്ന 25 ശതമാനം പേര്‍ക്ക് സൈന്യത്തില്‍ തുടരാം.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments