Sunday, June 1, 2025

HomeWorldEuropeഅഭിമാനത്തിന്റെ സുവര്‍ണ്ണ നിമിഷങ്ങള്‍ സമ്മാനിച്ച് UKKCA കണ്‍വന്‍ഷന്‍

അഭിമാനത്തിന്റെ സുവര്‍ണ്ണ നിമിഷങ്ങള്‍ സമ്മാനിച്ച് UKKCA കണ്‍വന്‍ഷന്‍

spot_img
spot_img

ടെല്‍ഫോര്‍ഡ്: ക്‌നാനായ നഗറെന്ന ടെല്‍ഫോര്‍ഡ് ഇന്റര്‍നാഷണല്‍ സെന്ററിനെ മനുഷ്യക്കടലാക്കി മാറ്റി ഏറ്റവും വലിയ കണ്‍വന്‍ഷന്‍ വേദിയുടെ പ്രവേശന കവാടത്തിലേയ്ക്ക് കടക്കാന്‍ പോലുമാവാതെ കാര്‍ പാര്‍ക്കുകള്‍ തിങ്ങി നിറഞ്ഞ് വഴിയിലെ കാത്തുനില്‍പ്പ് മോട്ടോര്‍ വേയെ നിശ്ചലമാക്കി കണ്‍വന്‍ഷന് തുടക്കമായപ്പോള്‍ ക്‌നാനായ ജനം പുതിയ ചരിത്രം കുറിയ്ക്കുകയായിരുന്നു.
കണ്‍വന്‍ഷനില്‍ പങ്കെടുക്കേണ്ട മജീഷ്യന്‍ ഗോപിനാഥ് മുതുകാട് കണ്‍വന്‍ഷന്‍ സെന്ററിന്റെ പത്തുമിനിട്ട് അകലെയെത്തിയറിഞ്ഞ് പബ്ലിക് മീറ്റിംഗ് തുടങ്ങിയിട്ടും ഗോപിനാഥ് മുതുകാടിന് വഴിയില്‍ കാത്തു നില്‍ക്കേണ്ടി വന്നത് ഒന്നര മണിക്കൂര്‍.54 ലോകരാജ്യങ്ങളില്‍ പരിപാടികളവതരിപ്പിച്ച മജിഷ്യന്‍ മുതുകാടിന്റെ തിങ്ങിനിറഞ്ഞ കണ്‍വന്‍ഷന്‍ ഹാളിന് വെളിയിലുള്ളത് ഇതിലും അധികം പേരാണെന്ന നേര്‍ സാഷ്യം ആരവത്തോടെയാണ് ക്‌നാനായ സമൂഹമേറ്റെടുത്തത്. കണ്‍വന്‍ഷന്‍ റാലിയിലെ വിജയികളെ തെരഞ്ഞെടുക്കാനെത്തിയ വിധികര്‍ത്താക്കളില്‍ ഒരാളായ കനേഷ്യസ് അത്തിപൊഴിയില്‍ റാലിയില്‍ പങ്കെടുത്തത് പതിനായിരം പേരാണെന്ന ഫേസ്ബുക്ക് കുറിപ്പ് വായിച്ച് അത്ഭുതം പൂകി യു.കെ മലയാളികള്‍.

റാലിയില്‍ പങ്കെടുക്കുന്നവര്‍ മുഴുവന്‍ ഹാളിനുള്ളില്‍ കയറാനാവില്ലെന്നും റാലിയവസാനിക്കാന്‍ കാത്തിരുന്നാല്‍ മണിക്കൂറുകള്‍ വൈകുമെന്നും മനസ്സിലാക്കി നിറഞ്ഞ സദസ്സിനെ സാക്ഷിയാക്കി റാലി നടക്കുമ്പോള്‍ തന്നെ കള്‍ച്ചറല്‍ പരിപാടികള്‍ തുടങ്ങിയത് കണ്‍വന്‍ഷനുകളുടെ ചരിത്രത്തിലാദ്യം. സമുദായ റാലിയില്‍ പങ്കെടുക്കുന്നവരുടെ ബാഹുല്യവും മഴയുമൊക്കെ കണക്കിലെടുത്ത് പരിപാടികളില്‍ കൃത്യമായ ഭേദഗതികള്‍ വരുത്തി ഒരു മനസ്സോടെ അനുയോജ്യമായ തീരുമാനങ്ങളെടുത്ത് പതിനായിരം പേര്‍ക്ക് സുന്ദരമായ കണ്‍വര്‍ഷനൊരുക്കി എട്ടുപേരുടെ സെന്‍ട്രല്‍ കമ്മറ്റി മികവുകാട്ടി.

രാവിലെ 9 ന് ടെല്‍ഫോര്‍ഡ് ഇന്റര്‍ നാഷണല്‍ സെന്ററില്‍ സെന്‍ട്രല്‍ കമ്മറ്റിയംഗങ്ങളേയും, ഫാ സുനി പടിഞ്ഞാറേക്കരയേയും ഫാ ഷന്‍ജു കൊച്ചു പറസിലേനും നാഷണല്‍ കൗണ്‍സില്‍ അംഗങ്ങളേയും സാക്ഷി നിര്‍ത്തി UKKCAപ്രസിഡന്റ് സിബി കണ്ടത്തില്‍ പതാകയുയര്‍ത്തിയതോടെ UKKCA കണ്‍വന്‍ഷന് തുടക്കമായി. തുടര്‍ന്ന് ഫാ സുനി പടിഞ്ഞാറേക്കര,ഫാ ഷന്‍ജു കൊച്ചുപറമ്പില്‍ എന്നിവര്‍ചേര്‍ന്ന് കാര്‍മ്മികത്വം വഹിച്ച ഭക്തി സാന്ദ്രമായ ദിവ്യബലിയില്‍ തന്നെ ആയിരത്തോളം ക്‌നാനായക്കാര്‍ പങ്കെടുത്തു. ഇതാദ്യമായാണ് ഇത്രയും അധികം ആളുകള്‍ കണ്‍വന്‍ഷന്‍ ദിവ്യബലിയില്‍ പങ്കെടുക്കുന്നത്. മഴ മൂലം റാലിയ്ക്കു പകരം പൊതുയോഗം ചേരാന്‍ സെന്‍ട്രല്‍ കമ്മറ്റിഉചിതമായ തീരുമാനം കൈകൊണ്ടു.

UKKCA യുടെ ചരിത്രവും നിലവിലെ കമ്മറ്റിയുടെ പ്രവര്‍ത്തനവും പ്രതിപാദിയ്ക്കുന്ന ഇന്‍ട്രൊ വീഡിയോ ഹര്‍ഷാരവങ്ങളോടെയാണ് ജനസാഗരം ഏറ്റുവാങ്ങിയത്. സംഘടനയുടെ ശക്തമായ നിലപാടുകള്‍ വ്യക്തമാക്കി ജനറല്‍ സെക്രട്ടറി സിറിള്‍ പനംകാലയുടെ പ്രസംഗം കേള്‍വിക്കാരില്‍ ആവേശത്തിന്റെ അലകടല്‍ തീര്‍ത്തു.

സംഘടനാ പ്രസിഡൻ്റ് സിബി കണ്ടത്തിൽ, അഭിവന്ദ്യ കുറിയാക്കോസ് മാർ സേവേറിയോസ്, ഗോപിനാഥ് മുതുകാട്, UKKCYL പ്രസിഡൻ്റ് ജിയ ജിജോ, UKKCWF പ്രസിഡൻ്റ്സെ ലീന സജീവ്,DKCC പ്രസിഡൻ്റ് സാബു മാളിയേക്കത്തറ, മെഗാ സ്പോൺസർ ലൈഫ് ലൈൻ പ്രൊട്ടക്ട് ഗ്രൂപ്പിൻ്റെ പ്രതിനിധി കിഷോർ ബേബി, UKKCA ട്രഷറർ റോബി മേക്കര, എന്നിവർ ആശംസകൾ നേർന്നു.
കലാഭവൻ നൈസിൻ്റെ കൊറിയോഗ്രാഫിയിൽ നൂറിലധികം യുവജനങ്ങൾ അണി നിരന്ന സ്വാഗത നൃത്തം, സ്വാഗത നൃത്തങ്ങളിലെ ഏറ്റവും മികച്ചതും ഏറ്റവും ദൈർഘ്യമേറിയതുമായിരുന്നു.
മഞ്ഞുചെയ്താലും,മഴ ചെയ്താലും, ദൂരമേറിയാലും പ്രായമേറിയാലും, ക്നാനായ ജനം UKKCA കൺവൻഷനെത്തുകതന്നെ ചെയ്യും എന്നുതെളിയിക്കുകയായിരുന്നു 21മത് കൺവൻഷൻ.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments