Friday, November 22, 2024

HomeNewsKeralaതിരുവനന്തപുരം വിഭജിച്ച് പുതിയ ജില്ല വേണം; മുഖ്യമന്ത്രിക്ക് ഭീമഹർജി

തിരുവനന്തപുരം വിഭജിച്ച് പുതിയ ജില്ല വേണം; മുഖ്യമന്ത്രിക്ക് ഭീമഹർജി

spot_img
spot_img

തിരുവനന്തപുരം ജില്ലയെ വിഭജിച്ച് നെയ്യാറ്റിൻകര കേന്ദ്രീകരിച്ച് പുതിയ ജില്ല രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് ഭീമഹർജി. നെയ്യാറ്റിൻകര ജില്ലാ രൂപീകരണ സമിതിയാണ് ഇക്കാര്യം ആവശ്യപ്പെട്ട് മുഖ്യമന്ത്രിയ്ക്ക് ഭീമ ഹർജി സമർപ്പിച്ചത്.

നെയ്യാറ്റിൻകര, കാട്ടാക്കട താലൂക്കുകൾ കൂട്ടിയോജിപ്പിച്ച് നെയ്യാറ്റിൻകര ആസ്ഥാനമാക്കി പുതിയ ജില്ല രൂപീകരിക്കണമെന്നതാണ് സംഘടനയുടെ ആവശ്യം. ഇതിന്റെ ഭാഗമായി ജനങ്ങളിൽ നിന്ന് സ്വരൂപിച്ച അരലക്ഷം ഒപ്പുകൾ അടങ്ങിയ ഭീമഹർജിയും സമിതി ചെയർമാൻ ജി ബാലകൃഷ്ണപിള്ള മുഖ്യമന്ത്രിയ്ക്ക് കൈമാറി. സംസ്ഥാനത്ത് വയനാടിനെക്കാളും ഏറ്റവും കുറഞ്ഞ പ്രതിശീ‍‍‍തർഷ വരുമാനമുള്ള ജനങ്ങൾ അധിവസിക്കുന്ന പ്രദേശമാണിതെന്നും അവി​ടെ മാറ്റമുണ്ടാക്കുവാൻ ജില്ലാ രൂപീകരണം കൊണ്ടേ സാദ്ധ്യമാവുകയുള്ളുവെന്നും ഹർജിക്കാർ വാദിക്കുന്നു.

പുതിയ ജില്ല രൂപീകരിക്കുന്നതിന് സർക്കാർ അനുകൂലമായി പ്രതികരിച്ചുവെന്നാണ് സംഘടനയുടെ അവകാശ വാദം. 1984 ൽ കാസർഗോഡ് ജില്ല രൂപീകരിച്ച ശേഷം പുതിയ ജില്ലകൾ രൂപീകരിക്കാത്തതിനാൽ കേന്ദ്ര വിഹിതത്തിലും ഏകീകൃത വികസനത്തിലും സംസ്ഥാനത്തിന് വലിയ നഷ്ടമാണുണ്ടാകുന്നതെന്ന് സംഘടന വ്യക്തമാക്കി. തമിഴ്നാടും കർണാടകയും ആന്ധ്രാപ്രദേശും തെലങ്കാനയും ജില്ലകളുടെ എണ്ണം വർധിപ്പിച്ച് വലിയ നേട്ടമുണ്ടാക്കിയെന്നും സംഘടന പറയുന്നു.

നെയ്യാറ്റിൻകര ലത്തീൻ രൂപത മോൺസിങ്ങർ ഫാദർ ജി ക്രിസ്തുദാസ്, അരുവിപ്പുറം മഠാധിപതി സാന്ദ്രാനന്ദ സ്വാമികൾ, കെ ആൻസലൻ എംഎൽഎ, സിഎസ്ഐ സഭ മുൻ സെക്രട്ടറി ഡി ലോറൻസ്, കാരോട് എസ് അയ്യപ്പൻ നായർ, കൈരളി ജി ശശിധരൻ, അഡ്വ. എം മുഹീനുദ്ദീൻ, കാരോട് പത്മകുമാർ, കാരോട് സുധാകരൻ നായർ, ആർ ജയകുമാർ, കെ ശശിധരൻ നായർ എന്നിവരാണ് മുഖ്യമന്ത്രിയെ സന്ദർശിച്ചത്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments