Thursday, November 21, 2024

HomeNewsKeralaവീട്ടിലെ ഒളിഞ്ഞുനോട്ടക്കാരനെ പിടികൂടാൻ നാട്ടുകാർ വാട്സ്ആപ് ഗ്രൂപ്പ് ഉണ്ടാക്കി; ഗ്രൂപ്പ് അഡ്മിൻ പിടിയിലായി

വീട്ടിലെ ഒളിഞ്ഞുനോട്ടക്കാരനെ പിടികൂടാൻ നാട്ടുകാർ വാട്സ്ആപ് ഗ്രൂപ്പ് ഉണ്ടാക്കി; ഗ്രൂപ്പ് അഡ്മിൻ പിടിയിലായി

spot_img
spot_img

കോഴിക്കോട്: വീടുകളിൽ രാത്രിയിൽ ആരോ ഒളിഞ്ഞുനോക്കുന്നതായി പരാതി ലഭിച്ചതിനെത്തുടർന്ന് നാട്ടുകാർ ഒരു വാട്‌സാപ് ഗ്രൂപ്പ് രൂപീകരിച്ച് തെരച്ചിൽ നടത്തി. ദിവസങ്ങൾ നീണ്ട തെരച്ചിലിനെടുവിൽ സിസിടിവി ദൃശ്യങ്ങളിൽ പ്രതി കുടുങ്ങി. പക്ഷേ കുടുങ്ങിയത് ഒളിഞ്ഞുനോക്കുന്നയാളെ പിടിക്കാൻ രൂപീകരിച്ച വാട്‌സാപ് ഗ്രൂപ്പിന്റെ അഡ്‌മിൻ. കോഴിക്കോട് കൊരങ്ങാടാണ് സംഭവം.

രാത്രി എത്തുന്നയാൾ വീടുകളുടെ മതിൽ ചാടിക്കടന്ന് കിടപ്പുമുറിയിൽ ഒളിഞ്ഞു നോക്കും. ഇത് സഹിക്കാനാകാതെയാണ് പ്രദേശവാസികൾ സംഘടിച്ച് തെരച്ചിൽ ആരംഭിച്ചത്. തെരച്ചിൽ ഏകോപിപ്പിക്കുന്നതിന് വാട്‌സാപ് ഗ്രൂപ്പും രൂപീകരിച്ചു. രാത്രി സമയത്ത് ചിലർ കാവലിരുന്നു. ഏറെ ദിവസം അന്വേഷിച്ചെങ്കിലും ആളെ കിട്ടിയില്ല. ഒടുവിൽ കാവലും തെരച്ചിലും നാട്ടുകാർ നിർത്തി. പിന്നാലെ വീണ്ടും ഒളിഞ്ഞുനോട്ടക്കാരൻ എത്തി. എന്നാൽ ഇക്കുറി ഇയാളുടെ ചിത്രം സിസിടിവിയിൽ പതിഞ്ഞു.

വിഡീയോ പരിശോധിച്ചപ്പോഴാണ് നാട്ടുകാർ ‌ഞെട്ടിയത്. തെരച്ചിലിന് നേതൃത്വം നൽകിയ യുവാവ് തന്നെയാണ് ഈ പണി ചെയ്തത്. വാട്സാപ് ഗ്രൂപ്പിന്റെ അഡ്‌മിനും ഇയാൾ തന്നെയാണ്. ഗ്രൂപ്പ് വഴി നടക്കുന്ന ചർച്ചകൾ മനസിലാക്കിയാണ് ഇയാൾ ഓരോ വീടുകളിൽ കയറിയിരുന്നത്. തെരച്ചിൽ സ്ഥലം മനസിലാക്കിയെങ്കിലും ഒടുവിൽ കയറിയ വീട്ടിൽ സിസിടിവി ക്യാമറ വച്ച വിവരം യുവാവ് അറിഞ്ഞിരുന്നില്ല. ഇതോടെയാണ് കുടുങ്ങിയത്. എന്നാൽ ആർക്കും പരാതിയില്ലാത്തതിനാൽ പൊലീസ് കേസെടുത്തിട്ടില്ല.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments