തിരുവനന്തപുരം: ഗുരുപൂര്‍ണ്ണിമയോടനുബന്ധിച്ച് പണ്ഡിറ്റ് മോത്തിറാം നാരായണ്‍ സംഗീത് വിദ്യാലയവും സ്വരലയയും സംയുക്തമായി ‘ മേവാതി സ്വാതി ഖയാല്‍ ഫെസ്റ്റ് ‘ സംഘടിപ്പിച്ചു. ഹിന്ദുസ്ഥാനി സംഗീതാര്‍ച്ചനയും സരോധ് വാധകന്‍ പണ്ഡിറ്റ് രാജീവ് താരനാഥ് അനുസ്മരണവും ഫെസ്റ്റിന്റെ ഭാഗമായി നടന്നു. ജി രാജ്‌മോഹന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. സൂര്യ കൃഷ്ണമൂര്‍ത്തി, പ്രഭാവര്‍മ്മ, ടി കെ രാജിവ് കുമാര്‍, പണ്ഡിറ്റ് രമേശ് നാരായണന്‍, വയലാര്‍ മാധവന്‍കുട്ടി, പി ശ്രീകുമാര്‍, ടി പി ശാസ്തമംഗലം തുടങ്ങിയവര്‍ പങ്കെടുത്തു.
രമേശ് നാരായണനും ശിഷ്യരും ചേര്‍ന്ന് ഭൈരവി രാഗത്തില്‍ ഖയാല്‍ ആലപിച്ചു. അദ്ദേഹത്തിന്റെ ശിഷ്യരായ ഡോ കെ ആര്‍ ശ്യാമ, ഐശ്വര്യ, മുഹമ്മദ് വസീംരാജ, വിജയ് സുര്‍സെന്‍, ആചാര്യ മോഹന്‍കുമാര്‍, മധുശ്രീ നാരായണന്‍, മധുവതി നാരായണന്‍ തുടങ്ങിയവര്‍ ഹിന്ദുസ്ഥാനി സംഗീതം ആലപിച്ചു.
രാജീവ് താരാനാഥ് അനുസ്മരണം എം എ ബേബി നിര്‍വഹിച്ചു. പണ്ഡിറ്റ് രമേശ് നാരായണന്റെയും പണ്ഡിറ്റ് രാജിവ് ജനാര്‍ദ്ദന്റെയും വോക്കല്‍ സിത്താര്‍ ജൂഗല്‍ബന്ദി കച്ചേരിയോടെ ഫെസ്റ്റ് സമാപിച്ചു.