Saturday, September 7, 2024

HomeNewsKeralaകേരളത്തിലെ CPM എംപിക്ക് ഫോണിൽ ഖലിസ്ഥാൻ ഭീഷണി; ജഗ്ദീപ് ധന്‍കറിന് കത്ത് നല്‍കി

കേരളത്തിലെ CPM എംപിക്ക് ഫോണിൽ ഖലിസ്ഥാൻ ഭീഷണി; ജഗ്ദീപ് ധന്‍കറിന് കത്ത് നല്‍കി

spot_img
spot_img

ന്യൂഡൽഹി: ഖലിസ്ഥാന്‍ സംഘടനയായ ‘സിഖ്‌സ് ഫോര്‍ ജസ്റ്റിസി’ല്‍ നിന്നും ഭീഷണി ഫോണ്‍ കോള്‍ ലഭിച്ചതായി രാജ്യസഭാ എം പി ഡോ. വി ശിവദാസന്‍. ഇക്കാര്യം ചൂണ്ടിക്കാട്ടി രാജ്യസഭാ അധ്യക്ഷൻ ജഗ്ദീപ് ധന്‍കറിന് ശിവദാസൻ കത്ത് നല്‍കി. എ എ റഹീം എംപിക്കൊപ്പം ഐജിഐ എയര്‍പോട്ട് ലോഞ്ചിലിരിക്കുമ്പോഴാണ് തനിക്ക് ഭീഷണി കോള്‍ ലഭിച്ചതെന്ന് കത്തില്‍ അദ്ദേഹം വ്യക്തമാക്കുന്നു.

ഖലിസ്ഥാന്‍ റഫറണ്ടം അംഗീകരിക്കാന്‍ കഴിയാത്തവര്‍ വീട്ടിലിരുന്നാല്‍ മതി, പാര്‍ലമെന്റിലേക്ക് വരണ്ടെന്നും പാര്‍ലമെന്റും ചെങ്കോട്ടയും അടക്കം ബോംബ് സ്‌ഫോടനത്തില്‍ തകര്‍ക്കുമെന്നുമായിരുന്നു ഭീഷണിയെന്ന് കത്തില്‍ പറയുന്നു. ജൂലൈ 21ന് രാത്രി 11.30ന് അജ്ഞാത ഫോൺ നമ്പറിൽ നിന്നാണ് കോൾ വന്നതെന്നും കത്തിൽ പറയുന്നു. സിഖ്സ് ഫോർ ജസ്റ്റിസ് നേതാവ് ഗുരുപന്ത്വന്ത് സിങ് പന്നൂന്റെ പേരിലായിരുന്നു ഭീഷണി എത്തിയത്.

ഡൽഹി ഡിസിപിയെ വിവരം അറിയിക്കുകയും ഔദ്യോഗികമായി പരാതി നൽകുകയും ചെയ്തിട്ടുണ്ടെന്നും കത്തില്‍ ശിവദാസൻ ചൂണ്ടിക്കാട്ടുന്നു. ദയവായി ഈ വിഷയം ശ്രദ്ധിക്കുകയും ആവശ്യമായ തുടർനടപടികൾ സ്വീകരിക്കുകയും ചെയ്യണമെന്നും രാജ്യസഭാ അധ്യക്ഷനോട് കത്തിൽ അഭ്യർത്ഥിക്കുന്നു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments