Sunday, September 8, 2024

HomeNewsKeralaതൃശൂരിലെ ധനകാര്യ സ്ഥാപനത്തിലെ കൊല്ലം സ്വദേശിനിയായ ജീവനക്കാരി 20 കോടിയുമായി മുങ്ങി

തൃശൂരിലെ ധനകാര്യ സ്ഥാപനത്തിലെ കൊല്ലം സ്വദേശിനിയായ ജീവനക്കാരി 20 കോടിയുമായി മുങ്ങി

spot_img
spot_img

തൃശ്ശൂർ: സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ നിന്ന് 20 കോടിയുമായി ജീവനക്കാരി മുങ്ങി. കൊല്ലം തിരുമുല്ലവാരം നെല്ലിമുക്ക് സ്വദേശി ധന്യമോഹൻ ആണ് വൻതട്ടിപ്പ് നടത്തി പണവുമായി കടന്നത്. വലപ്പാട്  ധനകാര്യ സ്ഥാപനത്തിലെ അസിസ്റ്റന്റ് ജനറൽ മാനേജറായ 18 വർഷത്തോളമായി ജീവനക്കാരിയാണ് ധന്യ. സംഭവത്തിൽ വലപ്പാട് പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.

2019 മുതൽ ഡിജിറ്റൽ പേഴ്സണൽ ലോൺ അക്കൗണ്ടിൽനിന്നും പല വ്യാജ അക്കൗണ്ടിലേക്കും മറ്റും ഇവരുടെ അച്ഛന്റെയും സഹോദരന്റെയും വിവിധ അക്കൗണ്ടുകളിലേക്ക് പണം ട്രാൻസ്ഫർ ചെയ്യുകയായിരുന്നു. എകദേശം 20 കോടിയോളം രൂപ ഇത്തരത്തിൽ തട്ടിയെടുത്തുവെന്നാണ് റിപ്പോർട്ട്. ഇതിനിടെയിൽ നടന്ന ഓഡിറ്റിങിൽ വളരെ തന്ത്രപരമായി യുവതി തന്നെ തട്ടിപ്പ് മറച്ചുവെയ്ക്കാൻ ശ്രമിക്കുകയായിരുന്നു.

തുടർന്ന് മറ്റൊരാൾ നടത്തിയ ഓഡിറ്റിങിലാണ് തട്ടിപ്പ് നടന്നതായി മനസ്സിലാകുന്നത്. പിടിയിലാവുമെന്ന് മനസ്സിലായ യുവതി, ശാരീരിക ബുദ്ധിമുട്ട് അഭിനയിച്ച് ഓഫീസിൽനിന്ന് ഇറങ്ങിപ്പോയി മറ്റാരുടെയോ സഹായത്തോടെ രക്ഷപ്പെടുകയായിരുന്നു. യുവതിക്കായി തെരച്ചില്‍ തുടരുകയാണ്. ആഡംബര വസ്തുക്കളും സ്ഥലവും വീടും ഉൾപ്പടെ ധന്യ വാങ്ങിയെന്നാണ് കരുതുന്നത്. വലപ്പാട് പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. 18 വർഷത്തോളമായി തിരുപഴഞ്ചേരി അമ്പലത്തിനടുത്തുള്ള വീട്ടിലാണ് യുവതി താമസിച്ചിരുന്നത്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments