Thursday, November 21, 2024

HomeNewsKeralaലോകത്തിലെ ഏറ്റവും വലിയ ഷിപ്പിങ് കമ്പനി MSC കേരളത്തിലേക്ക്; സംസ്ഥാനം ശരിയായ ദിശയിലെന്നതിന് തെളിവെന്ന് മന്ത്രി...

ലോകത്തിലെ ഏറ്റവും വലിയ ഷിപ്പിങ് കമ്പനി MSC കേരളത്തിലേക്ക്; സംസ്ഥാനം ശരിയായ ദിശയിലെന്നതിന് തെളിവെന്ന് മന്ത്രി പി രാജീവ്

spot_img
spot_img

കൊച്ചി: ലോകത്തിലെ ഏറ്റവും വലിയ ഷിപ്പിങ്ങ് കമ്പനിയായ എം എസ് സി (മെഡിറ്ററേനിയൻ ഷിപ്പിങ്ങ് കമ്പനി) കേരളത്തിലെ ആദ്യ യൂണിറ്റ് കൊച്ചിയിൽ ആരംഭിക്കും. കമ്പനിയുടെ ഐടി-ടെക് മേഖലയിലെ പ്രവർത്തനങ്ങൾക്കായാണ് 20,000 ചതുരശ്ര അടിയിൽ ഇൻഫോപാർക്ക് ഫേസ് ഒന്നിലുള്ള ലുലു സൈബർ ടവറിൽ സ്ഥലമേറ്റെടുത്തിരിക്കുന്നത്. 250 പേർക്ക് ജോലി ചെയ്യാൻ സാധിക്കുന്ന വിധത്തിൽ എത്രയും പെട്ടെന്ന് നിർമ്മാണം പൂർത്തിയാക്കാനാണ് എം എസ് സി ഉദ്ദേശിക്കുന്നതെന്ന് വ്യവസായ മന്ത്രി പി രാജീവ് ഫേസ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചു.‌സംസ്ഥാന വ്യവസായ നയത്തിൽ സുപ്രധാന മേഖലയായി കേരളം അടയാളപ്പെടുത്തിയിരിക്കുന്ന മാരിടൈം മേഖലയിൽ രാജ്യത്തിന്റെ ഹബ്ബായി മാറാനുള്ള കേരളത്തിന്റെ ശ്രമങ്ങൾക്ക് ലഭിക്കുന്ന ഏറ്റവും വലിയ മുന്നേറ്റങ്ങളിലൊന്ന് കൂടിയാണിതെന്നും മന്ത്രി പറഞ്ഞു.

ലോകോത്തര മാരിടൈം കമ്പനിയായ കോങ്ങ്സ്ബെർഗ് കഴിഞ്ഞ മാസം കൊച്ചിയിൽ പ്രവർത്തനം ആരംഭിച്ച് വളരെ പെട്ടെന്നുതന്നെ മറ്റൊരു ആഗോള കമ്പനി കൂടി കേരളത്തിലേക്ക് കടന്നുവരുന്നത് കേരളം ശരിയായ ദിശയിൽ സഞ്ചരിക്കുന്നുവെന്ന് കൂടി തെളിയിക്കുകയാണെന്ന് പി രാജീവ് പറഞ്ഞു.

155 രാജ്യങ്ങളിൽ പ്രവർത്തിക്കുന്ന എം എസ് സി ഗ്രൂപ്പിന് ലോകത്തിലെ ഏറ്റവും വലിയ മദർഷിപ്പുകളുൾപ്പെടെ ഏകദേശം 700-ഓളം ചരക്കുകപ്പലുകൾ സ്വന്തമായുണ്ട്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments