ജോലിക്കിടെ ഇറ്റലിയിലേക്ക് വെക്കേഷന്‍ യാത്ര നടത്തി ടെക് ജീവനക്കാരന്‍.
ബോസ് പോലും അറിയാതെയാണ് ജീവനക്കാരന്റെ ഈ യാത്ര.ബിസിനസ് ഇന്‍സൈഡിറിലൂടെയാണ് ഇയാള്‍ തന്റെ വ്യത്യസ്തമായ അനുഭവം പങ്കുവെച്ചത്.
ഒരു മാസത്തെ യാത്രയ്ക്കിടെ ഒരാഴ്ചത്തെ ശമ്പളത്തോട് കൂടിയുള്ള അവധി മാത്രമാണ് ഇദ്ദേഹം ഉപയോഗിച്ചത്. ഇതുപയോഗിച്ചാണ് വിദേശ രാജ്യത്ത് അവധിക്കാലവും ആഘോഷിച്ചത്. ഓരോ ദിവസവും ഷെഡ്യൂള്‍ ചെയ്ത മീറ്റിംഗുകളെ ആശ്രയിച്ചാണ് തന്റെ ജോലി എന്നും പരമാവധി ഒന്ന് മുതൽ മൂന്ന് മണിക്കൂർ വരെ മാത്രമാണ് ജോലി ചെയ്യേണ്ടി വന്നിരുന്നതെന്നും ഇയാള്‍ പറഞ്ഞു.
‘‘ഞാന്‍ വേണ്ടത്ര ജോലി ചെയ്യുന്നില്ല എന്ന സംശയം കമ്പനിയില്‍ ഇതുവരെ ആരും ഉന്നയിച്ചിട്ടില്ല,’’ ഇദ്ദേഹത്തിന്റെ പേരോ മറ്റ് വിവരങ്ങളോ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.
സാന്‍ഫ്രാന്‍സിസ്‌കോ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഒരു ടെക്ക് സ്ഥാപനത്തിലാണ് ഇദ്ദേഹം ജോലി ചെയ്യുന്നത്. ഡാറ്റാബേസ് മാനേജ് ചെയ്യലാണ് തന്റെ ജോലി. അതുകൊണ്ട് തന്നെ ജോലിയ്ക്കിടെ ഒരുപാട് ഒഴിവ്സമയം തനിക്ക് ലഭിക്കുമെന്നും ഇയാള്‍ അഭിപ്രായപ്പെടുന്നു.
ജോലിയുടെ ഈ പ്രവണതയാണ് തന്നെ വെക്കേഷന്‍ പോകാന്‍ പ്രേരിപ്പിച്ചത് ,ജോലിയുള്ള ദിവസം ഓഫ് എടുത്ത് എയര്‍പോര്‍ട്ടിലേക്ക് പോകാനും വരാനുമായി ഉപയോഗിക്കും. പിന്നീട് ലീവെടുക്കാതെ തന്നെ സ്പാ ചെയ്യാനും മറ്റും പോകാനും തുടങ്ങി.
എന്നാല്‍ ഈ സമയങ്ങളിലെല്ലാം കമ്പനി ഇ-മെയിലുകള്‍ വായിക്കുകയും മെസേജുകള്‍ക്ക് മറുപടി നല്‍കുകയും ചെയ്തിരുന്നുവെന്നും ഓണ്‍ലൈന്‍ മീറ്റിംഗുകളില്‍ തന്റെ പശ്ചാത്തലം വ്യക്തമാകാതിരിക്കാന്‍ ശ്രദ്ധിച്ചിരുന്നുവെന്നും ഇയാള്‍ പറയുന്നു. കമ്പനിയുടെ മെസേജിംഗ് പ്ലാറ്റ്‌ഫോമില്‍ താന്‍ ജോലി ചെയ്യുകയാണെന്ന് കാണിക്കുന്ന രീതിയില്‍ പെരുമാറാറുണ്ടെന്നും, അങ്ങനെയാണ് ഒരു മാസത്തോളം നീണ്ട വെക്കേഷന്‍ താന്‍ ആഘോഷിച്ചതെന്നും ഇദ്ദേഹം പറഞ്ഞു.
’’ ഒരിക്കല്‍ ഞാന്‍ മ്യൂസിയത്തിലേക്ക് പോയി. അവിടെ ഓരോ അരമണിക്കൂറിലും ഞാന്‍ ഫോണ്‍ നോക്കി മെസേജുകള്‍ പരിശോധിക്കുമായിരുന്നു,’’ താന്‍ ഇപ്പോഴും ജോലി ചെയ്തുകൊണ്ടിരിക്കുകയാണെന്ന് അറിയിക്കാന്‍ കമ്പനിയുടെ എല്ലാ മെസേജുകള്‍ക്കും മറുപടി കൊടുത്തിരുന്നുവെന്നും ഇയാള്‍ പറഞ്ഞു.