Monday, December 23, 2024

HomeNewsകനത്ത മഴയില്‍ പുതിയ പാര്‍ലമെന്റ് മന്ദിരത്തിലും ചോര്‍ച്ച ; പരിഹാസവുമായി പ്രതിപക്ഷം

കനത്ത മഴയില്‍ പുതിയ പാര്‍ലമെന്റ് മന്ദിരത്തിലും ചോര്‍ച്ച ; പരിഹാസവുമായി പ്രതിപക്ഷം

spot_img
spot_img

ന്യൂഡല്‍ഹി: കനത്തമഴയില്‍ ന്യൂഡല്‍ഹിയിലെ പുതിയ പാര്‍ലമെന്റ് മന്ദിരത്തിലും ചോര്‍ച്ച. നിര്‍മാണം പൂര്‍ത്തിയായി വളരെ ചുരുങ്ങിയ കാലത്തിനുള്ളില്‍ പാര്‍ലമെന്റ് മന്ദിരത്തില്‍ ചോര്‍ച്ചയുണ്ടായ സംഭവത്തില്‍ ഭരണപക്ഷത്തെ രൂക്ഷമായി കളിയാക്കി പ്രതിപക്ഷം. രാജ്യ തലസ്ഥാനത്ത് പെയ്യുന്ന കനത്ത മഴയില്‍ പുതിയ പാര്‍ലമെന്റ് കെട്ടിടത്തില്‍ ചോര്‍ച്ച. സംഭവം പ്രതിപക്ഷം കേന്ദ്രസര്‍ക്കാരിനെതിരെ ആയുധമാക്കിയതോടെ വിവാദമായി.

പുതിയ പാര്‍ലമെന്റിന്റെ ലോബിയില്‍ പ്ലാസ്റ്റിക് ബക്കറ്റ് വെച്ച് വെള്ളം ശേഖരിക്കുന്ന ദൃശ്യങ്ങള്‍ പ്രതിപക്ഷം പങ്കുവച്ചു. പുതിയ പാര്‍ലമെന്റിനേക്കാള്‍ നല്ലത് പഴയ പാര്‍ലമെന്റാണെന്നും, മഴക്കാലത്തെങ്കിലും സഭ ചേരുന്നത് പഴയ പാര്‍ലമെന്റിലേക്ക് മാറ്റണമെന്നും അഖിലേഷ് യാദവ് പരിഹസിച്ചു. കോടികള്‍ മുടക്കി നിര്‍മാണം പൂര്‍ത്തിയാക്കിയ പാര്‍ലമെന്റ് മന്ദിരത്തിലെ ചോര്‍ച്ച വവിഷയം പരിശോധിക്കാന്‍ സര്‍വകക്ഷി സമിതിക്ക് രൂപം നല്‍കണമെന്ന് ആവശ്യപ്പെട്ട് മാണിക്കം ടാഗോര്‍ എംപി അടിയന്തര പ്രമേയ നോട്ടീസ നല്‍കി. ഇതിനിടെ ന്യൂഡല്‍ഹിയില്‍ മഴ ശക്തമായി.

മഴക്കെടുതിയില്‍ ഇതുവരെ മൂന്ന് മരണം സ്ഥിരീകരിച്ചിട്ടുണ്ട്. വടക്കന്‍ ദില്ലിയില്‍ വീട് തകര്‍ന്നു വീണ് ഒരാള്‍ മരിച്ചത്. ഗാസിയാബാദില്‍ അമ്മയും മകനും വെള്ളക്കെട്ടില്‍ വീണു മരിച്ചു. വെള്ളക്കെട്ടില്‍ കുടുങ്ങി കിടക്കുന്നവര്‍ക്കായി രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. മഴ മുന്നറിയിപ്പിനെ തുടര്‍ന്ന് ദില്ലി കനത്ത ജാഗ്രതയിലാണ്. വ്യാഴാവ്ച്ച സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു. ബുധനാഴ്ച്ച രാത്രി പെയ്ത മഴയില്‍ നഗരത്തില്‍ ജന ജീവിതം സ്തംഭിച്ചു. പലയിടത്തും രൂക്ഷമായ വെള്ളക്കെട്ട് ഉണ്ടായി. അതേസമയം കേദാര്‍നാഥില്‍ മേഘവിസ്‌ഫോടനത്തെ തുടര്‍ന്ന് നിരവധി തീര്‍ത്ഥാടകര്‍ കുടുങ്ങി. ആളുകളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുന്നുണ്ട്

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments