Friday, March 14, 2025

HomeNewsIndiaസ്കൂളുകളിൽ ‘ഗുഡ് മോണിങ്’ ഒഴിവാക്കും, 'ജയ് ഹിന്ദ്' മതി: ഹരിയാന വിദ്യാഭ്യാസ വകുപ്പ്

സ്കൂളുകളിൽ ‘ഗുഡ് മോണിങ്’ ഒഴിവാക്കും, ‘ജയ് ഹിന്ദ്’ മതി: ഹരിയാന വിദ്യാഭ്യാസ വകുപ്പ്

spot_img
spot_img

ചണ്ഡീഗഡ്: ഓരോ ദിവസത്തിന്റെയും തുടക്കത്തിൽ രാവിലെ ആശംസ വാചകമായി ഉപയോഗിക്കുന്ന ‘ഗുഡ് മോണിങ്’ ഒഴിവാക്കാൻ ഹരിയാന വിദ്യാഭ്യാസ വകുപ്പ്. സ്കൂളുകളിൽ ഇനി ഗുഡ് മോണിങ്ങിന് പകരം ജയ് ഹിന്ദ് എന്ന് ആശംസിച്ചാൽ മതിയെന്നാണ് ഹരിയാന ഡയറക്ടറേറ്റ് ഓഫ് സ്കൂൾ എജ്യുക്കേഷൻ നിർദേശം നൽകിയത്.

കുട്ടികൾക്കിടയിൽ ദേശസ്നേഹവും രാജ്യത്തെക്കുറിച്ചുള്ള അഭിമാനവും വളർത്തുകയാണ് ലക്ഷ്യമെന്നും ജില്ലാ വിദ്യാഭ്യാസ ഓഫിസർമാർ, പ്രിൻസിപ്പൽമാർ ഹെഡ്മാസ്റ്റർമാർ എന്നിവർക്ക് അയച്ച മാർഗ നിർദേശത്തിൽ പറയുന്നു. സ്വാതന്ത്ര്യ ദിനത്തിൽ ദേശീയപതാക ഉയർത്തുന്നതിനു മുൻപ് ജയ് ഹിന്ദ് എന്നാണ് ഉപയോഗിക്കേണ്ടതെന്നും നിർദേശത്തിൽ പറയുന്നു. ബ്രിട്ടിഷ് ഭരണത്തിനെതിരെ പോരാടിയ നേതാജി സുഭാഷ് ചന്ദ്രബോസാണ് ജയ് ഹിന്ദ് എന്ന വാക്ക് കൊണ്ടുവന്നത്. പിന്നീട് ഇത് രാജ്യത്തെ സായുധസേനകൾ ഉപയോഗിക്കാൻ തുടങ്ങി.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments