കോഴിക്കോട്: മൂന്നര വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിൽ പ്രതി പിടിയിൽ. കോഴിക്കോട് ഗോവിന്ദപുരം സ്വദേശി ഹംസക്കോയയെ ആണ് മുക്കം പൊലീസ് അറസ്റ്റ് ചെയ്തത്. ഓഗസ്റ്റ് 18 നാണ് കേസിനാസ്പദമായ സംഭവം നടന്നത്.
പീഡനത്തെ തുടർന്ന് ശാരീരികമായും മാനസികമായും അസ്വസ്ഥത പ്രകടിപ്പിച്ച കുട്ടിയോട് അങ്കണവാടി ടീച്ചർ സംസാരിച്ചതോടെയാണ് സംഭവം പുറം ലോകം അറിയിരുന്നത്.
ടീച്ചര്‍ വിവരം ഉടനെ കുന്ദമംഗലം ഐസിഡിഎസ് ഓഫീസറെ അറിയിക്കുകയും പിന്നീട് പൊലീസിന് പരാതി കൈമാറുകയുമായിരുന്നു. മുക്കം സി ഐ ജീവൻ ജോർജിന്റെ നേതൃത്വത്തിലുള്ള അന്വഷണ സംഘമാണ് പ്രതി ഹംസക്കോയയെ കോഴിക്കോടുനിന്നും പിടികൂടിയത് താമരശ്ശേരി കോടതിയില്‍ ഹാജരാക്കിയ പ്രതിയെ കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.