തിരുവനന്തപുരം: ഹേമാ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ പൂര്‍ണഭാഗം ഒരാഴ്ച്ചയ്ക്കുള്ളില്‍ ഹാജരാക്കാന്‍ ദേശീയ വനിതാ കമ്മീഷന്റെ നിര്‍ദേശം. ഇത് സംബന്ധിച്ച് ചീഫ് സെക്രട്ടറിക്ക് ദേശീയ വനിതാ കമ്മീഷന്‍ കത്തയച്ചു.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് വിശദമായി പരിശോധിക്കാനാണ് ദേശീയ വനിത കമ്മിഷന്റെ തീരുമാനം.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നടപടി എടുക്കണം എന്നാവശ്യപ്പെട്ട് ദേശീയ വനിതാ കമ്മീഷന് മുമ്പാകെ ബി ജെ പി നേതാക്കള്‍ നിവേദനം നല്‍കിയിയിരുന്നു. സിനിമ അടക്കമുള്ള അസംഘടിത മേഖലയിലെ സ്ത്രീകള്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍, സിനിമയിലെ മയക്ക് മരുന്നിന്റെ സ്വാധീനം ഇവയെപ്പറ്റി പഠിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിക്കണമെന്നും വനിതാ കമ്മീഷനോട് ആവശ്യപ്പെട്ടതായി പരാതി നല്‍കിയതിന് പിന്നാലെ ബി ജെ പി നേതാക്കള്‍ അറിയിച്ചിരുന്നു.