കൊച്ചി എളമക്കരയിൽ ജിമ്മിൽ വ്യായാമം ചെയ്യുന്നതിനിടെ യുവതി കുഴഞ്ഞുവീണ് മരിച്ചു. ആർഎംവി റോഡ് ചിറക്കപ്പറമ്പിൽ ശാരദാ നിവാസിൽ വി.എസ് രാഹുലിനറെ ഭാര്യ അരുന്ധതിയാണ് (24) മരിച്ചത്. ചൊവ്വാഴ്ച രാവിലെ ജിമ്മിലെ ട്രെഡ് മില്ലിൽ വ്യായാമം ചെയ്യുന്നതിനിടെ കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻതന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. വയനാട് സ്വദേശിയായ അരുന്ധതി എട്ടുമാസം മുൻപാണ് എളമക്കര സ്വദേശിയായ രാഹുലിനെ വിവാഹം കഴിച്ച് കൊച്ചിയിലേക്ക് എത്തിയത്. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം വയനാട്ടിലേക്ക് കൊണ്ടു പോകും.