Thursday, October 17, 2024

HomeNewsമൊബൈല്‍ ഫോണ്‍ നഷ്ടപ്പെട്ടോ? കന്യാകുമാരിയിൽ 2 കോടിയോളം രൂപയുടെ ഫോണുകള്‍ ഉടമസ്ഥര്‍ക്ക് കൈമാറി

മൊബൈല്‍ ഫോണ്‍ നഷ്ടപ്പെട്ടോ? കന്യാകുമാരിയിൽ 2 കോടിയോളം രൂപയുടെ ഫോണുകള്‍ ഉടമസ്ഥര്‍ക്ക് കൈമാറി

spot_img
spot_img

ഇനി കിട്ടില്ലെന്ന് ഉറപ്പിച്ചവർക്ക് നഷ്ടപ്പെട്ടുപോയ ഫോണുകൾ പൊലീസ് കണ്ടെത്തി തിരിച്ചു നൽകി. ഇക്കഴിഞ്ഞ 9 മാസത്തിനിടയിൽകന്യാകുമാരി ജില്ലയിൽ നിന്നും കാണാതായ 1000 മൊബൈല്‍ ഫോണുകളാണ് പോലീസ് കണ്ടെത്തി ഉടമസ്ഥർക്ക് കൈമാറിയത്. ജില്ലയിലെ വിവിധ പോലീസ് സ്‌റ്റേഷനുകളില്‍ ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിലാണ് ഫോണുകള്‍ കണ്ടെത്തിയത്.

ഏകദേശം 1.90 കോടി രൂപ വിലമതിക്കുന്ന ഫോണുകളാണ് കണ്ടെത്തി ഉടമസ്ഥര്‍ക്ക് കൈമാറിയിരിക്കുന്നത്. കന്യാകുമാരി ജില്ലാ പോലീസ് സൂപ്രണ്ട് ഇ സുന്ദരവദനത്തിന്റെ നേതൃത്വത്തിലാണ് ഫോണുകള്‍ കൈമാറിയത്.

‘‘1303 ഫോണുകളാണ് ഞങ്ങള്‍ ഈ വര്‍ഷം ഇതുവരെ കണ്ടെത്തിയത്. ഏകദേശം 2.50 കോടി രൂപയുടെ മൂല്യം വരും ഇതിന്,’’ പോലീസ് സൂപ്രണ്ട് സുന്ദരവദനം പറഞ്ഞു. മൊബൈല്‍ ഫോണുകള്‍ കണ്ടെത്താന്‍ സഹായിച്ച സൈബര്‍ ക്രൈം പോലീസിനെയും അദ്ദേഹം അഭിനന്ദിച്ചു.

ബിസിനസ് അവസരങ്ങള്‍, പാര്‍ട്ട് ടൈം ജോലികള്‍, ലോട്ടറി എന്നിവ വാഗ്ദാനം ചെയ്ത് പരിചയമില്ലാത്ത നമ്പറിൽനിന്ന് വരുന്ന കോളുകള്‍ എടുക്കരുതെന്നും ഇത്തരം നമ്പറുകളില്‍ നിന്നുള്ള ലിങ്കുകള്‍ തുറക്കരുതെന്നും എസ്പി പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു. പാസ്‌വേഡുകള്‍, സ്വകാര്യ ചിത്രങ്ങള്‍, ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ തുടങ്ങിയവ ഫോണില്‍ സൂക്ഷിക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഫോണുകള്‍ നഷ്ടപ്പെട്ടാൽ ഉടന്‍ തന്നെ സിഇഐആര്‍ പോര്‍ട്ടലിലോ ഏറ്റവും അടുത്ത പോലീസ് സ്‌റ്റേഷനിലോ പരാതി നല്‍കണമെന്നും പോലീസ് സൂപ്രണ്ട് കൂട്ടിച്ചേർത്തു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments