Thursday, October 17, 2024

HomeNewsIndiaപ്രസിഡൻ്റ് അനുര കുമാര ദിസനായകെ ശ്രീലങ്ക പാർലമെൻ്റ് പിരിച്ചുവിട്ടു; തിരഞ്ഞെടുപ്പ് നവംബറിൽ

പ്രസിഡൻ്റ് അനുര കുമാര ദിസനായകെ ശ്രീലങ്ക പാർലമെൻ്റ് പിരിച്ചുവിട്ടു; തിരഞ്ഞെടുപ്പ് നവംബറിൽ

spot_img
spot_img

കൊളംബൊ : പാർലമെന്റ് പിരിച്ചുട്ട് ശ്രീലങ്കൻ പ്രസിഡന്റ് അനുര കുമാര ദിസനായകെ. പാർലമെന്റ് പിരിച്ചുവിട്ടുകൊണ്ട് പ്രത്യേക ​ഗസറ്റ് വി‍ജ്ഞാപനത്തിൽ അദ്ദേഹം ഒപ്പുവച്ചു. ചൊവ്വാഴ്ച രാത്രിയാണ് അദ്ദേഹം 225 അംഗ നിയമസഭ പിരിച്ചുവിട്ടത്.

നവംബർ 14-നാണ് രാജ്യത്ത് പൊതുതിരഞ്ഞെടുപ്പ്. കാലാവധി അവസാനിക്കാൻ 11 മാസം ശേഷിക്കുന്ന വേളയിലാണ് പാർലമെന്റ് പിരിച്ചുവിട്ടിരിക്കുന്നത്. 2020 ഓഗസ്റ്റിലാണ് രാജ്യത്ത് ഒടുവിൽ പൊതുതിരഞ്ഞെടുപ്പ് നടന്നത്.

ചൊവ്വാഴ്ച ശ്രീലങ്കന്‍ പ്രധാനമന്ത്രിയായി ഡോ. ഹരിണി അമരസൂര്യയെ നിയമിച്ചു. പ്രസിഡന്റ് അനുര ദിസനായകെയാണ് ഹരിണി അമരസൂര്യയെ പ്രധാനമന്ത്രിയായി നിയമിച്ചത്. അധ്യാപികയും ആക്റ്റിവിസ്റ്റുമാണ് എന്‍പിപി എംപിയായ ഹരിണി അമരസൂര്യ.

കഴിഞ്ഞ ശനിയാഴ്ച നടന്ന തിരഞ്ഞെടുപ്പിൽ പീപ്പിൾസ് ലിബറേഷൻ ഫ്രണ്ടിൻ്റെ സ്ഥാനാർത്ഥിയായ അനുര കുമാര ദിസനായകെ 42.31 ശതമാനം വോട്ട് നേടിയാണ് പ്രസിഡൻ്റ് സ്ഥാനത്തേക്ക് വിജയിച്ചത്. ആർക്കും 50 ശതമാനം വോട്ട് ലഭിക്കാത്ത സാഹചര്യത്തിൽ രണ്ടാംഘട്ട വോട്ടെണ്ണലുടെയാണ് വിജയിയെ കണ്ടെത്തിയത്. ശ്രീലങ്കൻ ചരിത്രത്തിലാദ്യമായാണ് രണ്ടാം വോട്ടുകള്‍ എണ്ണേണ്ട സാഹചര്യമുണ്ടാകുന്നത്. വോട്ടെണ്ണലിന്റെ തുടക്കം മുതല്‍ ദിസനായകെ ലീഡ് നിലനിര്‍ത്തിയിരുന്നു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments